ഉറുദുഗാന്റെ തല്പരതക്കുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമോ?
(ബാക്കി ഭാഗം)
തുർക്കിയുടെചരിത്രത്തിൽ ആദ്യമായി ഒരു സൈനിക അട്ടിമറി പരാജയപ്പെടുന്നു. അതോടെ 2016 ൽ അധികാര ഭ്രഷ്ടനാകുന്നതിൽ നിന്ന് ഉർദുഗാൻ തല നാഴികക്ക് രക്ഷപ്പെടുന്നു. പിന്നീടങ്ങോട്ട് തന്റെ അധികാരം ഉറപ്പിക്കാൻ വേണ്ടി ഉർദുഗാൻ ഭരണഘടന പൊളിച്ചടുക്കുന്ന കാഴ്ചയാണ് തുർക്കി കാണുന്നത്. 2017 ഏപ്രിലിൽ അദ്ദേഹം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിൽ അതുവരെ പ്രധാനമന്ത്രിക്കുണ്ടായിരുന്ന സകല അധികാരങ്ങളും പ്രസിഡണ്ടിന് കൈമാറ്റം ചെയ്യപ്പെടണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു.
2018 തുർക്കിയിൽ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.അതിലും ഉർദുഗാൻ തുർക്കിയുടെ പ്രസിഡണ്ടായി സ്ഥാനമേറ്റു . തുടർന്നുള്ള വർഷങ്ങളിൽ ഉർദുഗാൻ തന്റെ അധികാരങ്ങൾ നഷ്ടപ്പെടാതെ പിടിച്ചുനിർത്തുന്ന കാര്യത്തിൽ വല്ലാതെ മുഴുകി നിന്നതുകൊണ്ട് തന്നെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ നന്നായി ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തുർക്കി കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു, പൊതുകടം പെരുകി, അമേരിക്കൻ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നുവർഷത്തിനുള്ളിൽ ടർക്കിഷ് നാണയമായ ലിറക്ക് 30 ശതമാനമാനം ഇടിവുണ്ടായി. നാണയപ്പെരുപ്പം 10ശതമാനവും കടന്നു. കഴിഞ്ഞ രണ്ടുമൂന്ന് വർഷം തുർക്കിയുടെ ജിഡിപി വളർച്ച ഒരു ശതമാനത്തിന് താഴെയാണ്. അങ്ങനെ തുർക്കി ഇരുണ്ടറകളിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്നു. അതോടെ നാലു ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉർദുഗാന് നേരിടേണ്ടിവന്നു.
വിമർശനങ്ങൾ വന്നു തുടങ്ങിയതോടെ ഏതൊരു വലതുപക്ഷ ഭരണാധികാരിയും എടുക്കുന്ന സമീപനങ്ങളെന്തന്നാണോ അതു തന്നെ ഉറുദുഗാനും സ്വീകരിച്ചു . തനിക്കെതിരെ ശബ്ദിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കിൽ അടയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഉർദുഗാൻ കൈകൊണ്ടതോടെ രാജ്യത്ത് ജനരോഷം ഇരട്ടിപ്പിച്ചു. ഇത് തനിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ കടുത്ത പരാജയത്തിന് വഴിയൊരുക്കിയെക്കാം എന്ന തന്റെ ഭയം ചില കുതന്ത്ര ബുദ്ധിയുടെ വാതിലുകൾ തുറക്കപ്പെടാൻ ഉർദുഗാനെ സഹായിച്ചു. തന്റെ അധികാരം നിലനിർത്തണമെന്ന നിശ്ചയദാർഢ്യത്തോടെ ഉർദുഗാൻ ആദ്യമായി കൈകൊണ്ട നടപടി മുസ്ലിം ഭൂരിപക്ഷ ത്തിന്റെ സ്വാധീനം തനിക്ക് സ്വായത്തമാക്കുന്നതിനുവേണ്ടി തുർക്കിയിലെ ന്യൂനപക്ഷ വിഭാഗങ്ങളുമായി തമ്മിൽലടിപ്പിക്കാൻ ശ്രമം നടത്തുകയുണ്ടായി. ഇത്തരത്തിലുള്ള മുസ്ലിം തൽപരത മുസ്ലിം ഭൂരിപക്ഷത്തിന്റെ വോട്ട് പ്രതീക്ഷിച്ചുകൊണ്ടാണന്നാണ് പല പാശ്ചാത്യ മാധ്യമങ്ങളും രേഖപ്പെടുത്തിയത്.അത്താതുർക്ക് പൂട്ടിച്ചിരുന്ന പല ഇസ്ലാമിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഉർദുഗാൻ സർക്കാർ ചിലവിൽ 2017 ലും 18 ലും തുറന്നു പ്രവർത്തിക്കാൻ അനുമതി കൊടുത്തു. മാത്രവുമല്ല, ചരിത്രപരമായി ലോകത്തിൽ അറിയപ്പെടുന്ന ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ചരിത്ര മഹത്വങ്ങളെ കുറിച്ച് ടർക്കിഷ് ജനതക്കിടയിൽ ദേശീയത ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക ചരിത്ര സീരിസുകൾക്ക് കൂടുതൽ പിന്തുണയുമായി രംഗത്തുവന്നു.
ഓട്ടോമാൻ ഭൂതകാലത്തെ രോമാഞ്ചം ഉണർത്താനും അതുവഴി ആ പാരമ്പര്യത്തിലേക്ക് ഞങ്ങൾ തുർക്കിയെ ഉജ്ജീവപിക്കാം എന്ന വാഗ്ദാനം നൽകാനും ഉർദുഗാന് കഴിഞ്ഞു. തന്റെ എ.കെ പാർട്ടിക്കുള്ള ജനപിന്തുണ ഊട്ടിയുറപ്പിക്കാൻ എർതുഗറുൽ എന്ന സീരിസ് അദ്ദേഹത്തോടുള്ള ജനങ്ങളുടെ മതിപ്പുളവാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഈ വലതുപക്ഷ ഇസ്ലാമിക പ്രീണന നയങ്ങൾക്ക് പുറമേ തന്റെ എ.കെ പാർട്ടിയുടെ അണികളെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്താൻ വേണ്ടി അദ്ദേഹം ഇളക്കിവിട്ടിരുന്നു എന്ന് ചില മാഗസിനുകൾ പുറത്തുവിട്ടിരുന്നു . ആസൂത്രിതമായിട്ട് പല കലാപങ്ങളും നടന്നതായും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . കൃത്യമായ ഗൂഢാലോചന കളോടെ സ്കെച്ചിട്ട് നടപ്പിലാക്കപ്പെട്ട കലാപങ്ങളായിരുന്നു അവകൾ എന്നും ചില പാശ്ചാത്യ മുതലെടുപ്പിൽ പറഞ്ഞവരുമുണ്ട് . ക്രിസ്ത്യൻ പള്ളികൾ തുടർച്ചയായി ആക്രമിക്കപ്പെടുകയും ചെയ്തതായി കാണാം.
റജബ് ത്വയ്യിബ് ഉർദുഗാൻ ഒരു സേച്ഛാധിപതി ആണോ?
പലർക്കും ഉള്ള ഈ സംശയം ഒരു വേള അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുകയുണ്ടായി.
" ഞാനൊരു സേച്ഛാധിപതിയായിരുന്നെങ്കിൽ നിങ്ങൾ ഇത്തരത്തിൽ ചോദിക്കാൻ മുതിരുമായിരുന്നോ."
എന്നായിരുന്നു ഉർദുഗാന്റെ മറുചോദ്യം.
യഥാർത്ഥത്തിൽ പാശ്ചാത്യ ചിന്തകന്മാരും എഴുത്തുകാരന്മാരുമാണ് ഉറുദുഗാനെ ഒരു സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്നത്. ഉർദുഗാൻ ഒരു കർക്കശക്കാരനാണെങ്കിലും ആരുടെയും മുമ്പിൽ അടിയറവ് വെക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അടുത്തിടെ നടന്ന ഫലസ്തീന്റെ വിഷയത്തിൽ ഉറുദുഗാൻ എടുത്ത നിലപാട് നിരവധി അറബി രാഷ്ട്രങ്ങൾപ്രശംസിക്കുകയുണ്ടായി. ഖത്തറിന്റെ വിഷയത്തിലും ഇറാനും തുർക്കിയും എടുത്ത സമീപനങ്ങൾ കൂടുതൽ ഫലവത്താവുകയും ചെയ്തിരുന്നു.
എങ്കിലും ഉർദുഗന്റെ ഇസ്ലാമിനോടുള്ള സമീപനങ്ങൾക്കു പിന്നിൽ ഒരു രാഷ്ട്രീയ മോഹമില്ലെന്ന് പറയാതെ വയ്യ.പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ട ഉർദുഗന്റെ ചില കർക്കശ സമീപനങ്ങൾ ഒരു ചോദ്യചിഹ്നം തന്നെയാണ്.
ഉർദുഗന്റെ പീഡനത്തിനു ഇരയായ രക്തസാക്ഷികളിൽ ഏറ്റവും കൂടുതൽ അറിഞ്ഞത് grup yorum എന്ന ഗ്രൂപ്പിനെ പറ്റിയാണ്. വിപ്ലവ ഗാനങ്ങൾ ആലപിച്ചു എന്നതിന്റെ പേരിൽ അവരെ ഉർദുഗാന്റെ പോലീസ് നിരന്തരം വേട്ടയാടിയിരുന്നു.
👍💯
ReplyDeleteMasha allah super
ReplyDeleteSprbr
ReplyDeleteGood
ReplyDelete👍🏻
ReplyDeleteKeep going...it is a good one
ReplyDelete