ഭൂമിക്കടിയിൽ കൊട്ടാര സമാനമായ വൻ ജലസംഭരണി
ചരിത്രപരമായി പ്രാധാന്യമുള്ള ഭൂമിയാണ് തുർക്കി. ഉസ്മാനിയ സൽത്വനത്തിനാൽ ചരിത്രത്താളുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ട തുർക്കി വലിയ സാംസ്കാരിക ആഴങ്ങളുള്ള ഒരു രാഷ്ട്രം കൂടിയാണ്, മാത്രമവുല്ല ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഒഴുകിയെത്തുന്ന ആകർഷണീയതതൂകുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുർക്കിയുടെ പ്രൗഡിയെ വിളിച്ചോതുന്നു. പ്രത്യേകിച്ച് ഇസ്താംബൂളിന്റെ മണ്ണ് ധാരാളം പൗരാണിക കാഴ്ചകളാൽ സമൃദ്ധിയാർചിച്ചതാണ്.
ഇസ്താംബൂളിലെ ബസ്ലിക്ക സിസ്റ്റൺ എന്ന കൂറ്റൻ ജലസംഭരണി സുൽത്താൻ അഹ്മദ് പ്രദേശത്തെ ഹിപ്പോഡ്രോം സ്ക്വയർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
കൊട്ടാരസമാനവും മനുഷ്യനിർമ്മിതിയുമായ ഈ അത്ഭുത ജലസംഭരണിക്കുള്ളിൽ വിശാലമായ ജലാശയം കൊണ്ടും , ഒപ്പം കാഴ്ചക്കാർക്ക് വിരുന്നൊരുക്കികൊണ്ട് ധാരാളം മത്സ്യങ്ങളെയും വളർത്തി വരുന്നു. 23 കിലോമീറ്റർ അകലെയുള്ള നീരുറവകളിൽ നിന്നും പ്രത്യേക സംവിധാനം ഉപയോഗിച്ചു ജലം എത്തിച്ചു സംരക്ഷിക്കുന്ന ഒരു ഭൂഗർഭ സംവിധാനമാണിത്. കോൺസ്റ്റാന്റിനോപ്പിൾ കൊട്ടാരത്തിലേക്കും അതിനു ചുറ്റുമുള്ള മറ്റു കെട്ടിടങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിനു വേണ്ടിയാണ് സിസ്റ്റേൺ നിർമ്മിക്കപ്പെട്ടത്. വലിയ ആരാധനാലയമോ കൊട്ടാരമോ എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലാണ് അതിന്റെ നിർമ്മിതി. ഇന്ന് ഇസ്താംബൂളിലേക്കെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ് ഇത്. അതിനുള്ളിൽ പല രീതിയിലുള്ള റെസ്റ്റോറന്റുകളും സുവനീർ ഷോപ്പുകളും ഇന്ന് അവിടെ ചെന്നാൽ കാണാൻ സാധിക്കും. സന്ദർശകരുടെ വർധനവുള്ള ദിവസങ്ങളിൽ കച്ചവടക്കാർക്ക് പെരുന്നാളാണ്. പൗരാണിക പ്രൗഢിയെ വിളിച്ചോതുന്ന തരത്തിലുള്ള ബസ്ലിക്ക സിസ്റ്റണിന്റെ പിന്നിലുള്ള ചരിത്രം ഏതൊരു കാഴ്ചക്കാരെയും വിസ്മയിപ്പിക്കുന്നതാണ്.
ബസ്ലിക്ക സിസ്റ്റൺ ;ടൂറിസവും ചരിത്രവും
1987ലാണ് ബസ്ലിക്ക സിസ്റ്റൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നത്. 336 കൂറ്റൻ മാർബിൾ തൂണുകൾ താങ്ങിനിർത്തുന്ന മേൽക്കൂരയുള്ള ഈ ജലസംഭരണി ഇസ്താംബൂളിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലൊന്നാണ്. 30 അടി ഉയരമുള്ള ഇവ ഓരോന്നും 12 വരികളും 28 നിരകളുമായി നിലയുറപ്പിച്ചിരിക്കുന്നു.
ടൂറിസത്തിന്റെ ആദ്യനാളുകളിൽ സിസ്റ്റണിൽ ബോട്ടിലായിരുന്നു സന്ദർശകരെ കാണിച്ചിരുന്നത്. പിന്നീട് വെള്ളം തീരെ കുറഞ്ഞപ്പോൾ സഞ്ചാരികൾക്കായി പ്ലാറ്റ്ഫോമുകൾ പണിതു.
1955 ൽ നടന്ന നവീകരണത്തിനിടെ 50000 ടൺ ചെളിയാണ് ടാമ്പറിനുള്ളിൽ നിന്നും വാരി കളഞ്ഞത്. മനോഹരമായ ദീപവിതാനം ബസ്ലിക്ക സിസ്റ്റണിന് മായികമായ ഒരു ഭാവം നൽകുന്നു.
ബൈസാന്റൈൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയർ ഒന്നാമന്റെ കാലത്ത് ആറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ജല സംഭരണി. ആ കാലത്ത് കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഇസ്തംബൂളിലെ ഏറ്റവും വലിയ നഗരചത്തുരം ഉണ്ടായിരുന്ന സ്ഥലത്താണ് ഈ ജലസംഭരണി സ്ഥാപിതമായത്.
റോമൻ കാലഘട്ടത്തിൽ മൂന്നോ നാലോ നൂറ്റാണ്ടുകളിൽ പണിത വലിയൊരു ബസ്ലിക്കയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നത്രേ.
കണ്ണുനീർ തുള്ളികൾ അടർന്നുവീഴുന്ന ഡിസൈനുകളിലുള്ള തൂണുകൾ ജലാശയത്തിന്റെ നിർമാണത്തിനിടെ മരിച്ചുവീണ നൂറുകണക്കിന് അടിമകൾക്കുള്ള ആദരാഞ്ജലികളാണന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ഏഴായിരത്തോളം അടിമകളുടെ അധ്വാനത്തിന്റെ ഫലമാണ് ബസ്ലിക്ക സിസ്റ്റൺ.
ഓട്ടോമൻ തുർക്കിയുടെ ഭരണ കാലങ്ങളിൽ സംഭരണികളിൽ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചിരുന്നു. 30 അടി ഉയരമുള്ള തൂണുകളാണ് സംഭരണിയുടെ മേൽക്കൂരയെ താങ്ങിനിർത്തുന്നത്. തൂണുകൾ പ്രധാനമായും റോമൻ കൊളന്തിയൻ ശൈലിയിലാണ് പണിതിരിക്കുന്നത്. അഗിയ സോഫിയ പോലെയുള്ള ചരിത്രപ്രസിദ്ധമായ മന്ദിരങ്ങളുടെ നിർമ്മാണത്തിനു ശേഷം ബാക്കി വന്ന മാർബിളും മറ്റും ഉപയോഗിച്ചാണ് ബസ്ലിക്ക സിസ്റ്റണിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. അത്തരത്തിലുള്ള മാർബിൾ ഒക്കെ ഭംഗിയായി സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ചിത്രപ്പണികൾ ചെയ്തു വെച്ചിരിക്കുന്നത് കാണാം.
ജലസംഭരണിയുടെ ഏറ്റവും വിദൂര കോണിൽ മറഞ്ഞിരിക്കുന്ന മെഡൂസ തലകൾ നിങ്ങളുടെ സന്ദർശനത്തിന്റെ ഏറ്റവും രസകരമായ ഭാഗമായിരിക്കും. ജലസംഭരണിയിലെ മിക്ക നിരകളും മറ്റ് വ്യത്യസ്ത ഘടനകളിൽ നിന്ന് നിർമ്മാണം നടത്തിയതിനാൽ അവയുടെ നീളം വ്യത്യസ്തമാണ്. ഇക്കാരണത്താൽ, ഓരോന്നിനും താഴെ വിവിധ വലുപ്പത്തിലുള്ള കല്ലുകൾ കാണാൻ സാധിക്കും.
Medusa head |
ഗ്രീക്ക് പുരാണങ്ങളിലെ രാക്ഷസിയയ മെഡൂസയുടെ തലയാണ് തൂണിന് അടിഭാഗത്ത് കൊത്തിവച്ചിരിക്കുന്നത്. റോമൻ കാലത്തിനുശേഷം നശിപ്പിക്കപ്പെട്ട ഏതോ കെട്ടിടത്തിന്റെ അവശേഷിപ്പുകളാവാം ഇത്തരം മെഡൂസ തലകൾ. ഈ മെഡൂസ തലകളിൽ ഒരെണ്ണം വശങ്ങളിലായി വെച്ചിരിക്കുന്നതും മറ്റൊന്ന് തലകീഴായി വെച്ചിരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. പല ചരിത്രകാരന്മാരും ഇത് ബൈസന്റൈൻ സമൂഹത്തിന്റെ അന്ധവിശ്വാസങ്ങൾ മൂലമാണെന്ന് കരുതുന്നു.
ജെയിംസ് ബോൻ ചിത്രമായ FROM RUSSIA WITH LOVE എന്ന സിനിമയുടെ ഒരു ലൊക്കേഷൻ ബസ്ലിക്ക സിസ്റ്റൺ ആയിരുന്നു.
9800 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇതിന് 80000 ക്യൂബിക് വെള്ളം ശേഖരിച്ചു വെക്കാനുള്ള ശേഷിയുണ്ട്. ഓട്ടോമൻ തുർക്കികളുടെ യുദ്ധ വിജയത്തിനുശേഷം ടോപ്പ് കാപ്പിയാ കൊട്ടാരത്തിലേക്കുള്ള വെള്ളം എത്തിച്ചിരുന്നത് ഇതേ ബസ്ലിക്ക സിസ്റ്റണിൽ നിന്നുമായിരുന്നു.
വിസ്മൃതിയിൽ ആണ്ടു പോയ ബസ്ലിക്ക സിസ്റ്റൻ പ്രമുഖ ടച്ച് പരിവേഷകനായ പെട്രസ് ഗല്ലിയസാണ് 1545 ൽ കണ്ടെടുത്തത്. ബൈസന്റീൻ പുരാവസ്തു ഗവേഷണത്തിനായി ഇസ്താംബൂളിൽ എത്തിയ ഗല്ലിയസ് തദ്ദേശീയരായ ചിലർ വീടുകൾക്ക് സമീപമുള്ള ചെറിയ പൊത്തുകളിൽ നിന്നും ജലം സംഭരിക്കുന്നതും മീൻ പിടിക്കുന്നതും കാണാനിടയായി. ഇതിൽ കൗതുകം തോന്നി ആ പ്രദേശത്ത് വലിയൊരു കിണർ ഉണ്ടാക്കി അതിലൂടെ കടന്നു ചെല്ലുകയും ലോകാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ബസ്ലിക്ക സിസ്റ്റൺ കണ്ടെടുക്കുകയുമാണുണ്ടായത്.
Ushaar
ReplyDelete