THE HISTORICAL TWIST -creative writings


സൂയസ് കനാൽ: ചരിത്രത്തിലെ ട്വിസ്റ്റ്‌ന്റെ കലവറ


 അടുത്തിടെ വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു സംഭവമായിരുന്നു സൂയസ് കനാൽ ട്രാഫിക് ജാം. വലിയ വ്യാപാര ചരക്കുകൾ കടന്നു പോകുന്ന ഗതാഗത വഴിയാണ് സൂയസ് കനാൽ. ഏകദേശം ഇരുന്നൂറോളം നീളമുണ്ട് അതിന്.  ഒരു ജാപ്പനീസ് കപ്പലായ തായ്‌ലൻഡ് കമ്പനിയുടെ എവർഗ്രീൻ എന്ന കൂറ്റൻ ചരക്കുകപ്പൽ സൂയസ് കനാലിനെ കുറുകെയായി തടസ്സപ്പെടുകയും അത് അതുവഴി കടന്നുപോകുന്ന ഒരുപാട് രാജ്യങ്ങളുടെ ചരക്ക് ഗതാഗതത്തിന് വലിയൊരു ആഘാതം ഏൽപ്പിക്കുകയും ചെയ്തു. മലേഷ്യയിൽ നിന്നും നെതർലാൻഡ് ലേക്ക് സൂയിസ് കനാൽ വഴി ഗതാഗതം നടത്തുമ്പോൾ മരുഭൂമിയിലൂടെയായതിനാൽ അവിടുത്തെ പൊടിക്കാറ്റ് മൂലം കപ്പൽ ഒരു ഭാഗത്തേക്ക് ചായുകയും മറ്റൊരുഭാഗം  അതിന് നേരെ എതിരായി കൊണ്ട് നിൽക്കുകയും ചെയ്തു ഇതോടെ സൂയസ് കനാലിൽ ചരക്ക് ഗതാഗതം തടസ്സപ്പെട്ടു.

SUEZ CANAL







എന്താണ്  സൂയസ് കനാൽ ? അതിന്റെ പിന്നിലെ ചരിത്രം എന്താണ് ?

മെഡിറ്ററേനിയൻ കടലിൽ നിന്ന് ചെങ്കടലിന്റെ പിളർപ്പ് വരെ എത്തുന്ന ഒരു കനാലാണിത്. ഈ കനാലിന് 200 കിലോമീറ്ററോളം നീളമുണ്ട്. ഇത് നേരെ ഒരു കനാൽ ആയിട്ടല്ല വെട്ടിയത് മരുഭൂമി ആയതിനാൽ നേരെ വെട്ടാമായിരുന്നു എന്നാൽ ചില കാരണങ്ങൾ അതിന്റെ പിന്നിലുണ്ട്.

     1859 പണി തുടങ്ങി 1869 പൂർത്തിയാക്കിയ കനാൽ ആണ് സൂയസ് കനാൽ.  72 അടി വീതിയും 22 മീറ്ററുമാണതിന്റെ .  കണക്ക്. ഇടത്തരം കപ്പലിന് കഷ്ടിച്ചു പോകാൻ പറ്റുന്ന ഒരു ചാൽ . മെഡിറ്ററേനിയൻ സമുദ്രത്തിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു വലിയൊരു കനാലാണിത്.

     ഈ ചെങ്കടലുകൾ കൾക്കിടയിലുള്ള അതിന്റെ കരഭാഗത്ത്‌ ഏതാനും ചെറിയ ചെറിയ തടാകങ്ങൾ ഉണ്ട്. ഈ തടാകങ്ങളുടെയും ഇതിന്റെ ഭാഗമാക്കിയാൽ നിർമ്മാണത്തിന്റെ കാഠിന്യം കുറയും എന്ന് മുൻ കണ്ടുകൊണ്ടാണ് അവർ ഈ കനാലിനെ നേരെ വെട്ടാതെ നിന്നത് (Timsah lake, Great bitter lake, Elkornaish lake).

    അക്കാലത്തെ സൂയസ് കനാലിലൂടെയുള്ള ഗതാഗതം അത്ര എളുപ്പമല്ലായിരുന്നില്ല, കാരണം വലിയ വീതിയും നീളവും ഇല്ലാത്ത ഈയൊരു കനാലിലൂടെ ഒരു സമയത്ത് തന്നെ രണ്ടോമൂന്നോ കപ്പലുകൾ കടന്നുപോകുന്നത് വലിയ പ്രയാസം ഉളവാക്കും. അതുകൊണ്ടുതന്നെ  അന്ന് അവർ കൈകൊണ്ട ഒരു രീതിയുണ്ട്  വടക്ക് നിന്ന് തെക്കോട്ട് പോകുന്ന 510 കപ്പലുകളെ കോമൊഴിയായി ഒരു 15 മിനിറ്റ്ന്റെ ഇടയിൽ കടത്തിവിടും. ശേഷം  മെഡിറ്ററേനിയൻ കടലിലേക്ക് പോകേണ്ട വരെ അഥവാ തെക്ക് നിന്ന് വടക്കോട്ട് പോകേണ്ട കപ്പലുകളെ ഇതുപോലെ കടത്തിവിടും.ഏകദേശം 1940കളിൽ ഒക്കെ വലിയൊരു ട്രാഫിക് കാലമായിരുന്നു.

ഈ പദ്ധതി ബി.സി യിലോ?

 1859-ല് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത് ഫ്രഞ്ചും ബ്രിട്ടീഷും ചേർന്നോരു കമ്പനിയാണ്.

   എന്നാൽ അതിനുമുമ്പ് ബിസി 1800 ബിസി,1850 ഏകദേശം 4000 കൊല്ലം മുമ്പ് ഇങ്ങനെ ഒരു കനാലിന് പദ്ധതിയിട്ടിരുന്നു. ഈജിപ്ഷൻ ഭരണാധികാരികളുടെ കാലത്ത് ഏകദേശം ബിസി 600 ൽ ടോളമിയുടെ ഭരണകാലത്ത്‌ ഇവിടെ ഒരു യഥാർത്ഥ സൂയസ് കനാൽ നിലനിന്നിരുന്നു.

PTOLEMY 




റെഡ് സിയിൽ നിന്നും പടിഞ്ഞാറോട്ട് ഈജിപ്തിന്റെ ഉൾഭാഗങ്ങളിലൂടെ കടന്നു പോയി നൈൽ നദിയിലേക്ക് എത്തുന്ന രീതിയിലായിരുന്നു അത്. ഇതിലൂടെ ഒരുപാട് കച്ചവടക്കാരും ഒരുപാട് യാത്രികരും സഞ്ചരിച്ചിരുന്നു. പിന്നീട് അത് കാലാന്തരമായി പ്രകൃതിക്ക് അടിമപ്പെട്ട് പോവുകയായിരുന്നു.

    നൂറ്റാണ്ടുകൾക്കുശേഷം പല പേർഷ്യൻ രാജാക്കൻമാരും ഈജിപ്ഷ്യൻ ഭരണാധികാരികളും ഈ കനാലിനെ കുറിച്ച് പല സ്വപ്നങ്ങളും പദ്ധതികളും മുന്നോട്ടുവച്ചു. നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയപ്പോൾ റെഡ് സീയെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ഈ ഒരു കനാൽ നിർമ്മാണ പദ്ധതിക്കുവേണ്ടി ഒരു കമ്മീഷനെ നിയമിച്ചു, ശേഷം അവിടുത്തെ ജിയോഗ്രഫി  അറിയുന്നതിനുവേണ്ടി ഒരു സർവ്വേയെയും വിട്ടു.

    അങ്ങനെ ഒരു വിചിത്രമായ ഒരു സംഭവം ഈ സർവ്വേ പുറത്തുവിട്ടു. മെഡിറ്ററേനിയൻ സമുദ്രം ഇന്ത്യൻ സമുദ്ര നിരപ്പിനേക്കാൾ എട്ടോ പത്തോ മീറ്റർ താഴെയാണ്. അതുകൊണ്ടുതന്നെ റെഡ് സിയിൽ നിന്ന്  വലിയൊരു ജലപ്രവാഹം മെഡിറ്ററേനിയൻ കടലിലേക്ക്  ഉണ്ടാകും, അത് ഗതാഗതത്തെ തടസ്സപ്പെടുത്തും മാത്രമല്ല ഈജിപ്തിന്റെ വലിയൊരുഭാഗം മുക്കി  കളയുകയും വലിയ ഡെൽറ്റാ പ്രദേശങ്ങൾ സമുദ്രത്തിനടിയിൽ ആവുകയും ഇത് വലിയ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ റിപ്പോർട്ട് കണ്ടപ്പോൾ നെപ്പോളിയൻ ഈ പദ്ധതി ഉപേക്ഷിച്ചു.പിന്നീട് ഇതിനുവേണ്ടി പഠനങ്ങൾ ഒരുപാട് നടന്നു.

    അക്കാലത്തെ ഫ്രഞ്ച് ഡിപ്ലോമാറ്റും ഒരു ഭരണ തന്ത്രജ്ഞനും ഒക്കെ ആയിരുന്ന ഫെർഡിനാൻഡ് ലെസപ്പ് എന്നാ ഒരു വിദഗ്ധൻ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആധുനികകാലത്തെ ഏകദേശം 1850 കളിൽ ഈ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.

    അദ്ദേഹം ഈ പദ്ധതിയെ സ്വപ്നം കണ്ടു കൊണ്ട് വീണ്ടുമൊരു സർവ്വേ നടത്തി. സർവ്വേ നടത്തിയപ്പോൾ ഈ രണ്ടു സമുദ്രങ്ങൾക്കിടയിൽ പറയത്തക്ക ഉയർച്ച വ്യത്യാസങ്ങൾ ഇല്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഒരു ലോക്കുകളും ഇല്ലാതെ ഒരു കനാൽ വെട്ടിയാൽ ഗതാഗതം സാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനുവേണ്ടിയുള്ള ഫണ്ട് ഉയർത്തുന്നതിനു വേണ്ടി അദ്ദേഹം പദ്ധതികൾ ആവിഷ്കരിച്ചു. ഈജിപ്ത്ത്‌ ഉൾപ്പെടെ  ഈജിപ്ത് ഫ്രാൻസ് ബ്രിട്ടൻ പങ്കാളികളായ ഒരു കമ്പനി രൂപീകരിച്ചു. അങ്ങനെ 1859 ഫെർഡിനാൻഡ് ലസപ്പ് എന്ന സംരംഭകന്റെ ഒരു ഡെവലപ്മെന്റ്റുടെ നേതൃത്വത്തിൽ ഈ പദ്ധതി ആരംഭിച്ചു. പക്ഷേ 1850 കളിൽ ടെക്നോളജി വരുന്നതേയുള്ളൂ. ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നു. അങ്ങനെ ഈജിപ്ഷ്യൻ ഭരണാധികാരി പണിയെടുക്കാൻ ആളെ വിട്ടു തരാം എന്നു പറഞ്ഞു. ഈജിപ്ഷ്യൻ തൊഴിലാളികളായ 1000കണക്കിന് ആളുകളെ നിർബന്ധിതമായി  പണിയെടുക്കാൻ വേണ്ടി അങ്ങോട്ടേക്ക് അയച്ചു. അവർ കൊട്ടയും തുമ്പയും ആയിട്ടാണ് വരുന്നത്. എന്നാൽ 200 കിലോമീറ്റർ നീളത്തിൽ ഇത്രയേറെ വീതിയിൽ കപ്പലുകൾക്ക് കടന്നു പോകാൻ പറ്റുന്ന കനാൽ വെട്ടുന്നതിനുവേണ്ടി കൊട്ടയും തൂമ്പയും ആയിട്ട് വന്നവരെ കണ്ട് അവർ ഞെട്ടിത്തരിച്ചു. അങ്ങനെ അവർ മണ്ണുമാന്തി തുടങ്ങി പക്ഷേ പണി മുന്നോട്ട്  നീങ്ങിയില്ല. വർഷങ്ങൾ കടന്നുപോയി  ആളുകൾക്ക് മടുപ്പും പ്രയാസം ഉളവാക്കി. ഇതൊരിക്കലും പൂർത്തീകരിക്കാൻ പറ്റാത്ത ഒരു പദ്ധതിയാണെന്ന് അവർ വിചാരിച്ചു തുടങ്ങി. അങ്ങനെയാണ് ഫെർഡിനാൻഡി ന്റെ ടീം മെക്കനൈസേഷനെ കുറിച്ച് ചിന്തിക്കുന്നത്. സ്റ്റീൽ എൻജിനുകളെ കൊണ്ടുവരാൻ പദ്ധതിയിട്ടു. അങ്ങനെ ഇന്നത്തെ മണ്ണുമാന്തി യന്ത്രങ്ങളുടെ ആദ്യ പരീക്ഷണങ്ങൾക്ക് അന്ന് തുടക്കമായി. പൂർവിക രൂപങ്ങൾ  പരീക്ഷിച്ചു തുടങ്ങി. മാത്രമല്ല മറ്റൊരു ടെക്നോളജി സിസ്റ്റം കൂടി അവർ തീരുമാനിച്ചു. കനാൽ വെട്ടേണ്ട സ്ഥലത്ത്‌ വെള്ളം പമ്പുചെയ്ത് ഒഴിച്ച് അവിടെ ചെളി ആക്കി മോട്ടർ വെച്ച് പമ്പ് ചെയ്ത് കളയുന്ന ടെക്നോളജി അവർ കൊണ്ടുവന്നു. അങ്ങനെ  ട്രഞ്ചിംഗ് ടെക്നോളജിയിലൂടെ ആണ് ഈ കനാലിന്റെ ആരംഭഘട്ടം പൂർത്തീകരിക്കാൻ സാധിച്ചത്. ഈ ട്രഞ്ചിങ് സംവിധാനം കണ്ടു പിടിച്ചതോടെ കനാലിലെ വെള്ളം ഉപയോഗിച്ച് കരയിലേക്ക് അടിച്ചു ചെളിയാക്കി പമ്പ് ചെയ്തു എടുക്കാൻ തുടങ്ങി. അതിവേഗം പണി നീങ്ങി, 1869 പണി പൂർത്തിയായി.

    ഇതൊരു വലിയൊരു വിപ്ലവമായിരുന്നു കാരണം യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് മലഞ്ചരക്കുകളും ആയി കപ്പലിൽ യാത്ര ചെയ്തിരുന്നത് കൂറ്റൻ ഭൂഖണ്ഡം ആയ ആഫ്രിക്കയെ ചുറ്റിയാണ്. എന്നാൽ സൂയസ് കനാൽ വരലോടുകൂടെ വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് വളരെ സുഖകരമായി ചരക്കുകളും കൊണ്ട് യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ സാധിച്ചു. ഇതോടെ ഏഷ്യ ഭൂഖണ്ഡം അവരുടെ അടുത്തൊരു ഭൂഭാഗമായി മാറി. അങ്ങനെയാണ് വലിയ ആർക്കിടെക്ചറും ശില്പിയുമായ ഒരാൾ രംഗപ്രവേശനം ചെയ്യുന്നത്.

 സ്റ്റാച്യു ഓഫ് ലിബർട്ടി: സൂയസ് കനാലുമായുള്ള ബന്ധം


 ഏഷ്യയിലേക്ക് വലിയൊരു പ്രകാശം പരത്താൻ പോകുന്ന ഒരു പദ്ധതിയാണ് എന്ന രീതിയിൽ ഈ ആർക്കിടെക്ചർ  കനാൽ ആരംഭിക്കുന്നിടത്ത്‌ വലിയൊരു ശിൽപം സ്ഥാപിക്കാൻ  തീരുമാനിച്ചു. സൂയസ് കനാലിന്റെ കരാർ ഏത് കമ്പനിയാണ് ഏറ്റെടുത്തത് അതേ കമ്പനിക്ക് തന്നെ ഈയൊരു മിഷൻ അദ്ദേഹം കൊടുത്തു. ഏകദേശം 90 അടി ഉയരവും, ഈജിപ്ഷ്യൻ  നാടോടി സ്ത്രീയുടെ രൂപവും ഒപ്പം കയ്യിലേന്തിയ ഒരു പന്തവുമായി നിൽക്കുന്ന രൂപം.  അദ്ദേഹമാണ്   'ഫെഡറിക് അഗസ്റ്റെ ബർത്തോൾഡി'. ഇദ്ദേഹം   ഈജിപ്ഷ്യൻ സ്ത്രീയുടെ രൂപം നൽകാനുള്ള കാരണം ഈ സംവിധാനത്തിന്റെ വഴിയൊരുക്കും നടന്നതും ഈ ഒരു വെളിച്ചത്തിന് കവാടം തുറന്നതും ഈജിപ്ത് എന്ന രാജ്യമാണ്.

   പക്ഷേ ഈ പ്രോജക്ട് കമ്പനി അംഗീകരിച്ചില്ല. കാരണം സാമ്പത്തികം ആയിട്ട് വലിയൊരു പ്രയാസത്തിൽ ആയിരുന്നു. അതു കാരണത്താൽ ആ പ്രവർത്തനം അവർ നിർത്തിവെച്ചു. പക്ഷേ, ബർത്തോൾഡി ഈ പ്രവർത്തനവുമായി മുന്നോട്ടു പോയി. അപ്പോഴാണ് ഫ്രഞ്ചുകാർ അമേരിക്കക്ക് ഒരു ശിൽപം സമ്മാനമായി നൽകുന്ന പദ്ധതി ആവിഷ്കരിച്ചത്. ഉടനെതന്നെ ബർത്തോൾഡി അവിടെയെത്തി ഈ ശിൽപം സമ്മാനമായി നൽകാൻ അവരോട് ആവശ്യപ്പെട്ടു. അങ്ങനെ ഫ്രഞ്ചുകാർ അത് സ്വീകരിക്കുകയും നേരെ ന്യൂയോർക്കിലേക്ക് കപ്പൽ വഴി എത്തിക്കുകയും ചെയ്തു. പിന്നീട് അതിനെ ന്യൂയോർക്കിലെ ലിബർട്ടി അയർലൻഡിൽ അതിനെ സ്ഥാപിക്കുകയും ചെയ്തു. അതാണ് സ്റ്റാച്യു ഓഫ് ലിബർട്ടി എന്ന പേരിൽ ഇന്നറിയപ്പെടുന്ന ശിൽപം.

STATUE DE LA LIBERTY 


About muhammed midlaj c

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

5 Comments :