കപ്പഡോക്കിയൻ മലനിരകളിലൂടെ ഒരു ആകാശ യാത്ര
തുർക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കപ്പഡോക്കിയ. ടർക്കിയുടെ ഏകദേശം മധ്യഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നിരവധി പൗരാണിക വിസ്മയങ്ങളെ കൊണ്ട് സമൃദ്ധിയാർജിച്ച ഒരു പ്രദേശം കൂടിയാണിത്. വിസ്മയിപ്പിക്കുന്ന തരത്തിൽ നിരവധി പൗരാണിക ചരിത്രങ്ങളോടൊപ്പം ഒരു ആകാശ യാത്രയും കൂടിയാകുമ്പോൾ കപ്പഡോക്കിയ കാഴ്ചക്കാരുടെ ഒരു പ്രധാന നഗരമായി മാറുകയാണ്. ഇന്നും കാഴ്ചക്കാർക്ക് ഉല്ലാസമേകുന്നത് ഹോട്ട് എയർ ബലൂണിലൂടെയുള്ള ഒരു ആകാശയാത്രതന്നെയാണ്.
നിരന്തരമായ അഗ്നിപർവത സ്ഫോടനവും വെള്ളപ്പൊക്കവുമാണ്ക പ്പഡോക്കിയ പ്രദേശത്തെ വേറിട്ടൊരു ഭൂപ്രദേശമാക്കി മാറ്റിയത്. ലാവ ഉറഞ്ഞും അഗ്നിപർവ്വത ചാരം കുന്നു കൂടിയും ഉണ്ടായ കൂനകൾ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഫെയറി ചിമ്മിണികളായി രൂപം പ്രാപിച്ചു.
ആദിമ കപ്പഡോക്കിയൻ ജനത ഇവിടം വീടുകളും പള്ളികളും ഉൾപ്പെടെ ഭൂഗർഭ നഗരങ്ങൾ തന്നെ ഉണ്ടാക്കിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കപ്പഡോക്കിയയിൽ ഇത്തരത്തിലുള്ള ഭൂപ്രകൃതി സൃഷ്ടിക്കാനുണ്ടായ കാരണം. ഉയർന്നു നിന്നിരുന്ന കൂനകൾക്ക് വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് വ്യത്യസ്തങ്ങളായ രൂപം കൈവരികയായിരുന്നു.
ചാരനിറത്തിലുള്ള മേൽത്തട്ടും വെളുത്ത ചിമ്മിണി ഭാഗങ്ങളും കാഴ്ചക്കാരെ എത്രയും ആകർഷിക്കുന്നതാണ്. ലാവയും ചാരവും ഉറഞ്ഞുണ്ടായതിനാൽ കപ്പഡോക്കിയയിൽ പ്രത്യേകതരം മണ്ണാണ് കാണപ്പെടുന്നത്. എണ്ണിയാലൊടുങ്ങാത്ത മലകളും കുന്നുകളെ കൊണ്ടും സമ്പന്നമാണ് കപ്പഡോക്കിയ. ലോകത്തിന്റെ മറ്റൊരു കോണിലും ഇത്തരത്തിലുള്ള പൗരാണിക കാഴ്ചകൾ കാണാനാകില്ല എന്നതാണ് സത്യം. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിലാണ് കപ്പഡോക്കിയ സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശങ്ങളെ കാഴ്ചക്കാർക്ക് ആകാശ ദൃശ്യങ്ങളിൽ കാണാൻ സൗകര്യമൊരുക്കി കൊണ്ടാണ് ഹോട്ട് എയർ ബലൂണുകൾ കപ്പഡോക്കിയയെ വർണ്ണശബലമാക്കുന്നത്.
ഹോട്ട് എയർ ബലൂണിലൂടെ ഒരു ആകാശയാത്ര
ഈ ബലൂണുകളുടെ പ്രത്യേകതയാണ് കാഴ്ചക്കാരെ ആവേശമാക്കുന്നത്. വായു പാളികളാണ് ഇതിന്റെ വേഗതയെ നിയന്ത്രിക്കുന്നത്. അന്തരീക്ഷവായു ഓരോ പാളികളായിട്ടാണ് പ്രവഹിക്കുന്നത്. തറനിരപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അന്തരീക്ഷത്തിലെ സഞ്ചാര ദിശയായിരിക്കില്ല രണ്ട് കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ. അതുകൊണ്ടുതന്നെ ഓരോ പാളിയിലും വായു ഏത് ദിശയിലേക്ക് സഞ്ചരിക്കുന്നുവോ ആ ദിശയിലേക്ക് ബലൂണിനെ ഉയർത്തിയോ താഴ്ത്തിയോ ആണ് ഇതിന്റെ ദിശ നിയന്ത്രിക്കുന്നത്. ഈ ബലൂണിൽ ഏകദേശം 20 ആളുകൾക്ക് വരെ സഞ്ചരിക്കാവുന്ന തിരത്തിലാണ് ഇതിന്റെ സജ്ജീകരണം. ഒപ്പം ഒരു ക്യാപ്റ്റനും കൂടി ഉണ്ടാകും, അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. ബലൂൺ ഉയർത്താനും താഴ്ത്താനും മാത്രമേ ക്യാപ്റ്റന് സാധിക്കുകയുള്ളൂ. അതുപോലെ കാലാവസ്ഥാമാറ്റങ്ങൾ നിരീക്ഷിച്ചു പരസ്പരം സന്ദേശങ്ങൾ കൈമാറാനും ഇവർ ശ്രദ്ധിക്കാറുണ്ട്.
കപ്പഡോക്കിയൻ പൗരാണിക ചരിത്ര പ്രദേശങ്ങൾക്ക് മുകളിൽകൂടിയുള്ള ഒരു ആകാശ യാത്ര തീർത്തും ദൃശ്യവിസ്മയം തീർക്കുന്നതാണ്.
ആകാശദൃശ്യങ്ങളിൽ നിന്ന് കപ്പഡോക്കിയൻ താഴ്വാരങ്ങളിൽ രൂപപ്പെട്ട ഫെയറി ചിമ്മിണികളെ പോലെ ധാരാളം കൂനകൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. മലയിടുക്കുകളിൽ പോലും ഇത്തരം ചിമ്മിണികൾ തുരന്ന് വീടുകളും മറ്റും നിർമ്മിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഫെയറി ചിമ്മിണികളിൽ കാണപ്പെടുന്ന ധാരാളം പൊത്തുകൾ മുൻകാല വാസസ്ഥലമാണെന്നതിനെ തെളിയിക്കുന്ന ഒന്നാണ്.
ഫെയറി ചിമ്മിണികൾക്ക് മുകളിൽ കാണുന്ന ഇത്തരം പൊത്തുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് വളരെ ബൃഹത്തായ ഭൂഗർഭ നഗരങ്ങളിലേക്കാണ്. ഇടുങ്ങിയ തുരങ്കങ്ങൾ വഴിയാണ് ഇവക്കുള്ളിലെ ഗുഹാ വീടുകൾ ബന്ധിച്ചിരുന്നത്. ആധുനിക ഗവേഷകർ കണ്ടെത്തിയ ഏറ്റവും ആഴമേറിയ വീടിന് ഏകദേശം പത്ത് നിലകൾ ഉണ്ടായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിലുള്ള പൊത്തുകളിൽ വസിച്ചിരുന്നത്. കൂറ്റൻ പാറകല്ലുകളാണ് വാതിലുകളായി ഇവിടെ ഉപയോഗിച്ചിരുന്നത്. കല്ലുകൾ വളരെ മൃദുവായതിനാൽ പെട്ടെന്ന് കൊത്തിയെടുക്കാനും നിർമ്മിതികൾ തീർക്കാനും കഴിഞ്ഞിരുന്നു. മഴവെള്ളം അകത്ത് കടക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ചിലവ് ചുരുക്കി വീട് നിർമ്മിക്കാൻ ആദ്യകാലത്ത് തന്നെ മനുഷ്യന് ഒരു മാർഗ്ഗം കൈവന്നിരുന്നു എന്നതിന്റെ ഉദാഹരണമാണിത്. നിലവിൽ ഇത്തരം ഫെയറി ചിമ്മിണികളിൽ ഒരുക്കിയിരിക്കുന്ന ഹോട്ടലുകൾ എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയതാണ്. മാത്രവുമല്ല, ധാരാളം പച്ചക്കറികൾ വിളയുന്ന സമൃദ്ധിയാർന്ന താഴ്വാരമാണിത്. പ്രത്യേകിച്ച് ധാരാളം മുന്തിരി ഐറ്റമാണിവിടം. മുന്തിരിവിളയുന്ന നിലം ആയതിനാൽ ഗുഹാ വീടുകളോടനുബന്ധിച്ച് വൈനറുകളും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ വൈൻ സംഭരണശാലകൾ കപ്പഡോക്കിയയിലാണ്.
നാലായിരം വർഷങ്ങൾക്കു മുമ്പ് ഹിറ്റ്വൻ ഗോത്രവർഗ്ഗക്കാരാണ് ഗുഹാ വീടുകളുടെ ആദിമനിവാസികളെന്ന് ചരിത്രം പറയുന്നു. കെയർ ഹൗസുകൾ എല്ലാം തന്നെ പ്രത്യേക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഭരണകൂടം ഇവിടെ അവശേഷിച്ചിരുന്ന ആളുകളെ ആധുനിക അപ്പാർട്ട്മെന്റുകളിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു.
Adipoli
ReplyDelete