മൈക്കിൾ എന്ന മാന്ത്രിക ചുവടുവെപ്പുകാരൻ
1958 ഓഗസ്റ്റ് 29ന് അമേരിക്കയിലെ ചിക്കാഗോക്കടുത്തുള്ള ഇന്ത്യാനഎന്നു പറയുന്ന സ്ഥലത്ത് ജിയോ ജാക്സൺന്റെയും കത്രിൻ ജാക്സൺന്റെയും ഒമ്പത് മക്കളിൽ ഏഴാമനായിട്ടാണ് മൈക്കിൾ ജോസഫ് ജാക്സൺ എന്ന സംഗീതജ്ഞൻ ജന്മം കൊള്ളുന്നത്. നൃത്ത ചുവടുകളിലൂടെയും സംഗീതത്തിന്റെ മാന്ത്രികതയിലൂടെയും ലോകത്തിനു മുമ്പിൽ സഞ്ചരിച്ചു king of Pop എന്ന പേരു കരസ്ഥമാക്കിയ മൈക്കിൾ ജാക്സൺൻ്റെ ജീവിതം വളരെ ശോചനീയം തന്നെയായിരുന്നു . അമേരിക്കയിലെ കറുത്ത വർഗങ്ങൾക്ക് വെള്ളക്കരിൽ നിന്ന് പ്രയാസങ്ങൾ നേരിടേണ്ടി വന്ന സമയത്താണ് എം ജെ യുടെ മാന്ത്രിക ചുവടുകൾ ലോകം ഏറ്റെടുക്കുന്നത്.
ജാക്സൺ ഫൈവ്
ജീവിതത്തിൽ ദാരിദ്ര്യം പിടിച്ചിട്ടുണ്ടെങ്കിലും സംഗീത ഉപകരണങ്ങളുടെ കുറുവ് ഉണ്ടായിരുന്നില്ല. പിതാവ് ജിയോ ജാക്സൺ ഒരു സംഗീതജ്ഞനായിരുന്നു. മാതാവാണെങ്കിൽ മത വിശുദ്ധിയെ കാത്തുസൂക്ഷിക്കുന്ന ഒരു സാംസ്കാരിക കൂടിയായിരുന്നു.
തന്റെ മക്കളിലെ രണ്ടാമനിലൂടെയാണ് അദ്ദേഹം തന്റെ മക്കൾക്ക് സംഗീതത്തിൽ അഭിരുചി ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഇതോടെ അദ്ദേഹം തന്റെ കീഴിൽ ആയിട്ട് ഒരു ബാൻഡ് ഗ്രൂപ്പിനെ ഉണ്ടാക്കാൻ തീരുമാനിച്ചു. പിന്നീട് അതിന് ജാക്സൺ ഫൈവ് എന്ന നാമകരണവും ചെയ്തു. ഇതിനുവേണ്ടി ദൈനംദിനം അദ്ദേഹം തന്റെ മക്കളെ പരിശ്രമിപ്പിക്കുകയും, ഒരുപാട് ചീത്തവിളിക്കുകയും, അടിക്കുകയും ചെയ്തു. ഇതെല്ലാം തന്റെ മക്കൾക്ക് തന്നെപ്പോലെ സംഗീത മേഖലയിലുള്ള അഭിരുചി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു.
പിന്നീട് 1967 തന്റെ ടീമിനെ സ്റ്റീൽ ടൗൺ എന്ന ലേബലിന് വേണ്ടി കരാറിൽ ഒപ്പുവെച്ചു. അതിനുശേഷമാണ് ഇവരുടെ ആദ്യത്തെ സിംഗ് ആയിട്ടുള്ള ബിഗ് ബോയ് റെക്കോർഡ് ചെയ്യുന്നത്. റെക്കോർഡ് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ തന്നെ റിലീസ് ആവുകയും ചെയ്തു. പിന്നീട് ജിയോ തന്റെ ജാക്സൺ ഫൈവിനെ അറ്റ്ലാന്റിക് റെക്കോർഡ്സിൻ്റെ സ്ഥാപനവുമായിട്ട് കരാറിൽ ഒപ്പു വെക്കുകയും അവിടെ Big boy ഉം, You don't have to be over twenty one (The fall in love ) എന്ന സിംഗുകൾ അവർ റെക്കോർഡ് ചെയ്തു. ആ സമയത്തെല്ലാം അവരുടെ ചില പെർഫോമൻസുകൾ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയയിരുന്നു.
മോടൗൺ കരാർ
1968 ലാണ് ജാക്സൺ ഫൈവിന്റെ സംഗീത യാത്രയെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്ന സുപ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത്. ആ കൊല്ലം ജൂലൈ 23ന് അദ്ദേഹം പ്രസിദ്ധ സംഗീത കമ്പനി ആയിട്ടുള്ള മോടൗണിന് വേണ്ടി ഒഡീഷൻ ചെയ്തു. അവരുടെ ലീഡ് സിംഗർ ആയിട്ട് നായകത്വം വഹിച്ചിരുന്നത് ഒമ്പതുവയസ്സുകാരനായിരുന്ന മൈക്കിൾ ജാക്സൺ ആയിരുന്നു.
അന്ന് ഒഡീഷൻ ചെയ്യാൻ വേണ്ടി വന്നിരുന്ന മോടൗൺ എക്സിക്യൂട്ടീവ് ആയിട്ടുള്ള കോസ്മിക്കിന് മുമ്പിൽ നല്ല ചുവടുവെപ്പുകൾ കാഴ്ച്ച വെക്കുകയുണ്ടായി. ഈ മികച്ച പ്രകടനം കൊണ്ട് ജാക്സൺ ഫൈവുമായി മോടൗൺ കരാറിൽ ഒപ്പുവെച്ചു. പക്ഷേ ചില ലീഗൽ പ്രശ്നങ്ങൾ കാരണത്താൽ ചില തടസ്സങ്ങൾ നേരിടുകയും അവരുടെ വരുമാനം മുട്ടുകയും ചെയ്തു. പിന്നീട് ക്യാഷ് സമ്പാദിക്കാവുന്ന പല സംഗീത പരിപാടികളിലും തന്റെ ജാക്സൺ ഫൈവ് ടീമിനെ ഇറക്കാൻ ജിയോ കിടന്നു പരിശ്രമിച്ചു. ഏകദേശം മൈക്കിൾ ജാക്സണിന് പത്തു വയസ്സുമാത്രം പ്രായമായപ്പോൾ തന്റെ ജീവിത കാഴ്ചയിലേക്ക് തന്റെ അമ്മ വിലക്കിയ ചില മോശമായ കാര്യങ്ങളിൽ സ്വന്തം സഹോദരന്മാർ സംഗമിക്കുന്നത് കണ്ടപ്പോൾ മൈക്കിളിന് കുറ്റബോധം തോന്നി. പക്ഷേ കാലങ്ങൾ പിന്നിടുമ്പോൾ മൈക്കിളിന് കൗമാരപ്രായം എത്തിയപ്പോൾ തന്റെ സഹോദരന്മാരോടൊപ്പം കൂടി മൈക്കിളും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. 1969 ഡിസംബർ 18ന് മോടൗണുമായിട്ടുള്ള ജാക്സൺ ന്റെ ആദ്യത്തെ ആൽബം DIANA ROSS JACKSON FIVE റിലീസായി. പിന്നീട് 1970 ജനുവരിയിൽ നമ്പർവൺ ആൽബമായി അത് മാറി. തുടർന്നുള്ള അവരുടെ ചുവടുവെപ്പുകൾ അമേരിക്കക്ക് പുറത്തുള്ള മറ്റു പ്രദേശങ്ങളിലേക്ക് അറിയപ്പെടാൻ തുടങ്ങി.
ആദ്യത്തെ സോളോ ആൽബം
1971 ജാക്സൺ ഫൈവിൽ തുടരുമ്പോൾ തന്നെ നവംബറിൽ മൈക്കിളിന്റെ ആദ്യത്തെ സോളോ സ്റ്റുഡിയോ ആൽബമായിട്ടുള്ള Got To Be There റിലീസാകുന്നു. 1982 പുറത്തിറങ്ങിയ മൈക്കിളിന്റെ BEN എന്ന ഗാനം സോളോ ആർട്ടിസ്റ്റ് എന്ന നിലക്ക് നമ്പർവൺ ഹിറ്റായി അത് മാറുന്നു. 1975 ആകുമ്പോഴേക്കും ജിയോ ജാക്സൺ മോടൗണിന്റെ മാനേജ്മെൻ്റുമായിട്ട് ചില കാരണങ്ങളാൽ വേർപിരിഞ്ഞു. അതോടെ പുതിയ കരാറുമായിട്ട് ജാക്സൺ ഫൈവ് ഏർപ്പെട്ടങ്കിലും മോടൗണിന്റെ ഉടമ ഗോർഡിയുടെ മകളെ വിവാഹം കഴിച്ചിരുന്ന ജർമൻ ജാക്സൺ ജാക്സൺ ഫൈവ് എപിക്കിലേക്ക് പോയപ്പോൾ കൂടെ വരാൻ തയ്യാറായില്ല. അവനു പകരം റാൻഡി ജാക്സണെ ജാക്സൺ ഫൈവിന്റെ ഭാഗമായി കൂട്ടി. പിന്നീട് അവരുടെ ടീമിന്റെ പേര് ജാക്സൺസ് എന്നാക്കി മാറ്റുകയുണ്ടായി. എപിക്കിലേക്ക് കൂടുമാറിയ ശേഷം നല്ല രീതിയിൽ പെർഫോമൻസ് കാഴ്ചവെക്കാൻ ജാക്സൺസിനു സാധിച്ചില്ല.
പക്ഷേ, 1978 അവരുടെ പതിമൂന്നാമത്തെ ആൽബമായ DESTINY പുറത്തിറങ്ങിയതോടെ ജാക്സൺ ഫൈവ് ഹിറ്റാകുന്നു. നല്ല രീതിയിൽ തന്നെ അവരുടെ ആൽബങ്ങൾ വിറ്റഴിഞ്ഞു. പിന്നീട് അവരുടെ പതിനഞ്ചാമത്തെ ആൽബമായ TRIUMPH പുറത്തിറങ്ങി. ഇതിനിടയിൽ ധാരാളം വേൾഡ് ടൂർസ് ജാക്സൺസ് നടത്തിയിരുന്നു DESTINY ക്കും TRIUMPH നു മിടയിലായി 1979 ഓഗസ്റ്റ് പത്തിന് മൈക്കിൾ ജാക്സൺ മുതിർന്ന ശേഷം ഉള്ള ആദ്യത്തെ സോളോ സ്റ്റുഡിയോ ആൽബം ആയിട്ടുള്ള OFF THE WALL എപ്പിക്ക് ലൂടെ പുറത്തിറങ്ങുന്നത്. ഇതിലൂടെയാണ് മൈക്കിൾ ജാക്സൺ സുപ്രസിദ്ധ സംഗീതജ്ഞനായിട്ടുള്ള ക്വിൻസി ജോണുമായി ആദ്യമായി സഹകരിക്കുന്നത്. യഥാർത്ഥത്തിൽ ഇതിലൂടെയാണ് മൈക്കിൾ ജാക്സൺ എന്ന മാന്ത്രിക നൃത്ത ചുവടുവെപ്പുകാരനെ ലോകം അറിയുന്നത്. പക്ഷേ, തനിക്ക് ലഭിച്ചിരുന്ന നേട്ടങ്ങൾ സഹോദരങ്ങൾക്കിടയിലുള്ള അകൽച്ചയാണ് തുറന്നുകാട്ടിയത്.
ത്രില്ലർ യുഗം
1982-ലാണ് ത്രില്ലർ എന്ന ആൽബം പുറത്തിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പോപ്പ് ആൽബംകൂടിയാണ് ത്രില്ലർ. ഇന്നേവരെ ഇതിനെ മറികടക്കാൻ ഒരു ആൽബത്തിലും സാധിച്ചിട്ടില്ല. ഏകദേശം 6.6 കോടി കോപ്പികളാണ് ലോകത്ത് ഈ ആൽബത്തിലൂടെ വിറ്റഴിക്കപ്പെട്ടത്. പിന്നീട് 1984 ൽ ത്രില്ലറിന് ലഭിച്ചത് 8 അവാർഡുകളാണ്. ഇതോടെ ലോകത്തിന്റെ ദൃഷ്ടിയിൽ നൃത്ത ഗന്ധർവനായി മൈക്കിൾ ജാക്സൺ മാറുകയാണ്. ഇപ്പോ മ്യൂസിക്കിന് ലഭിക്കുന്ന gramny അവാർഡുകളിൾ ഇന്നത്തെ ഓസ്കാർനോളം പവർ ആയിരുന്നു.
പിന്നീടാണ് ജാക്സൺ വിക്ടറി എന്ന ഏറ്റവും മികച്ച ആൽബം പുറത്തിറങ്ങുന്നത്. അതിനുശേഷം അദ്ദേഹം വിക്ടറിടൂർ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് തന്റെ സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇതോടെ ഈ ഒരു ആൽബത്തിന്റെ ഫൈനൽ പ്രോഗ്രാമിനു ശേഷം മൈക്കിൾ ജാക്സൺ ജാക്സൺസ് എന്ന അവരുടെ ഗ്രൂപ്പിൽ നിന്നും വിട വാങ്ങുകയും ചെയ്തു. ഇനി സോളോ പെർഫോമൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.
ജാക്സൺ; സ്വകാര്യജീവിതത്തിലേക്ക്
1982 ഓടെ വലിയൊരു സെലിബ്രിറ്റിയായി മൈക്കിൾ ജാക്സൺ ലോകത്തിനുമുമ്പിൽ മാറുകയായി. പ്രേക്ഷകരെ കണ്ണുതള്ളി പിക്കുന്ന നിരവധി പ്രകടനങ്ങൾ ഒരു മാന്ത്രികനെ പോലെ നടത്തിക്കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിക്കുകയായിരുന്നു മൈക്കിൾ ജാക്സൺ എന്ന കൗമാരക്കാരൻ. അദ്ദേഹത്തിന് കൂടുതൽ ആൽബങ്ങളും തനിക്ക് നേരിട്ട ചില അസ്വാരസ്യങ്ങളും ആയി ബന്ധം ഉള്ളതായിരുന്നു. അതുകൊണ്ടുതന്നെ അതു വളരെ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് മൈക്കിളിനെ പാണ്ട് രോഗം പിടിപെടുന്നത്. അപ്പോഴാണ് തന്റെ ശരീരത്തെ കുറിച്ചും തന്റെ ലുക്കിനെ കുറിച്ചും തന്റെ ആരോഗ്യത്തെക്കുറിച്ചും എല്ലാം മൈക്കിൾ ശ്രദ്ധിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹം ഒരു പ്ലാസ്റ്റിക് സർജറിക്ക് വഴങ്ങി. അതുപോലെ മറ്റൊരു കാര്യം ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ ഒരു ആഗ്രഹമായിരുന്നു ഒരുപാട് വർഷക്കാലം ജീവിക്കുക എന്നത്. അതിനുവേണ്ടി അദ്ദേഹത്തിന്റെ മുടി തൊട്ട് കാലു വരെയുള്ള മുഴുവൻ ഭാഗങ്ങളും പ്രാവീണ്യം നേടിയ ഡോക്ടർമാരുടെ നിയന്ത്രണത്തിലായിരുന്നു.
1988 മാർച്ചിൽ കാലിഫോർണിയയിൽ ഏകദേശം രണ്ടു കോടി ഡോളറോളം മുടക്കി 2600 ഏക്കറോളം വരുന്ന ഒരു ഭൂമി വാങ്ങുകയും വർഷങ്ങൾ പണിയെടുത്ത് അവിടെ താമസിക്കാൻ നെവർലാൻഡ് എന്ന ഒരു മാളിക പണിയുകയും ചെയ്തു. അവിടെ നിരവധി സൗകര്യങ്ങൾ ഉണ്ടായിരുന്നു മാത്രവുമല്ല അദ്ദേഹം പക്ഷി മൃഗങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയായിരുന്നു.
പിന്നീട് 1984ലെ ഒരു പൊട്ടിത്തെറി ആക്സിഡന്റ്ലാണ് ജാക്സൺ എന്ന കൗമാരക്കാരൻ മരുന്നുകൾക്ക് അടിമപ്പെടുന്നത്. പിന്നീടങ്ങോട്ട് തന്റെ ആയുഷ്ക്കാലം മുഴുവനും പല പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് വേൾഡ് റെക്കോർഡ് ഇട്ടുകൊണ്ട് തന്റെ പ്രയാസങ്ങളെ ആൽബമായി മൈക്കിൾ ഇറക്കുന്നത്.
അതിന് BAD എന്ന് നാമകരണം ചെയ്തു. ഇതോടെ മൈക്കിൾ ജാക്സൺ ഗിന്നസ് റെക്കോഡിലേക്ക് ഇടം നേടുകയും ചെയ്തു. പിന്നീടങ്ങോട്ട് അദ്ദേഹത്തിനു മേൽ നിരവധി അഭ്യൂഹങ്ങൾ പറഞ്ഞുപരത്തി കൊണ്ട് ചില ആളുകൾ രംഗപ്രവേശനം ചെയ്തു. അന്നു പറഞ്ഞ വാക്കുകൾ ആണ് പിന്നീട് ലോകം ഏറ്റു പിടിച്ചത്.
ലോകം മുഴുവനും കുറ്റപ്പെടുത്തുക യാണെങ്കിലും നിങ്ങളുടെ പക്കലാണ് സത്യമെങ്കിൽ നിങ്ങൾ അതുമായി മുന്നോട്ടു പോവുക.
1993 ൽ ഒരു സെക്സ്വൽ ഹരാസ്മെൻ്റ് കേസ് ഫയൽ ചെയ്തു. ഇതോടെ മൈക്കിൾ ജാക്സൺ മാധ്യമങ്ങൾക്ക് മുന്നിലിട്ട് തട്ടിക്കളിക്കാൻ പലരും ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, തെളിവുകൾ ഹാജരാകാത്തതിന്റെ കാരണത്താൽ കോടതി വെറുതെ വിടുകയായിരുന്നു ചെയ്തത്. എങ്കിലും, മൈക്കിൾ ആ കേസ് ഒഴിവാക്കാൻ 103 കോടി രൂപ കോടതിക്കു പുറത്തു നിന്ന് തന്നെ അദ്ദേഹത്തിന് കൈമാറിയിരുന്നു. ഇതോടെ പണം മോഹിച്ചുകൊണ്ട് നിരവധി ആളുകൾ മൈക്കിൾ ജാക്സൺക്കെതിരെ നിരവധി അഭ്യൂഹങ്ങൾ പരത്തി കൊണ്ട് രംഗപ്രവേശനം ചെയ്തു.
ഇത് കാരണത്താൽ നെവർ ലാൻഡ് എന്ന മന്ദിരം പോലും അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. മാത്രവുമല്ല, പാവങ്ങൾക്ക് വേണ്ടി വേദികളിൽ നിർത്ത ചുവടുകൾ വെച്ച ഒരുവ്യക്തി കൂടിയാണ് മൈക്കിൾ ജാക്സൺ. പിന്നീടങ്ങോട്ട് മൈക്കിൾ ബഹ്റൈനിലാണ് താമസിച്ചിരുന്നത്.
മൈക്കിൾ ജാക്സൺന്റെ മരണം
2009 മാർച്ച് അഞ്ചിന് മൈക്കിൾ ജാക്സൺ THIS IS IT എന്ന പേരിൽ ഒരു ഷോ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് പത്ത് ഷോകൾ താൻ കാണിക്കുമെന്ന് അദ്ദേഹം ആരാധകരോട്പറഞ്ഞു.
പക്ഷേ, ആരാധകരുടെ ബാഹുല്യം കാരണം അത് പിന്നീട് 50 ഷോകളായി മാറുകയും ചെയ്തു. ഇതിന്റെ റിഹേഴ്സൽ പുരോഗമിക്കുന്നതിനിടക്ക് 2009 ജൂൺ 25 ന് ജാക്സൺന് ഹൃദയാഘാതം വരുകയും, അതിനെ തുടർന്ന് ഈ ലോകത്തോട് വിട പറയുകയും ചെയ്തു.
അദ്ദേഹത്തിന്റെ മരണത്തിനു കാരണം സർജറിക്കു നൽകിയിരുന്ന ഡോസ് കൂടിയ അനസ്റ്റേഷൻ മരുന്നായിരുന്നു എന്ന് കണ്ടുപിടിച്ചു. പക്ഷേ, പോസ്റ്റ്മോർട്ടത്തിനുശേഷം ഡോക്ടർമാർ കണ്ടെത്തിയ കാര്യം അദ്ദേഹത്തിന്റെ വയറ്റിനുള്ളിൽ അദ്ദേഹത്തിന്റെ രോഗവുമായി ബന്ധപ്പെട്ട് കഴിച്ചിരുന്ന മരുന്നുകൾ മാത്രമായിരുന്നു. പിന്നെ എങ്ങനെയാണ് ജാക്സൺ മരിച്ചത് എന്ന് ഇന്നും തെളിയിക്കപ്പെടാത്ത ഒരു വിഷയം കൂടിയാണ്. ഇദ്ദേഹം ഒരു ഇലുമിനാറ്റിയുമായി ബന്ധം ഉണ്ടെന്ന് പറയുന്നു. അതുപോലെ ഇദ്ദേഹം മതം മാറാൻ ഇരിക്കുകയായിരുന്നു എന്നും ചിലർ വാദിക്കുന്നു. മറ്റുചിലർ ഇദ്ദേഹത്തിന്റെ സമ്പാദ്യം കൊള്ളയടിക്കാൻ വേണ്ടിയിട്ട് കൊലപ്പെടുത്തിയതാണന്ന് വാദിക്കുന്നു. എങ്കിലും ഒന്നിനും തെളിവുകൾ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. എങ്കിലും ഇതിനുപിന്നിൽ ചില നിഗൂഢ സംഘടനകൾ ഉണ്ട് എന്ന് അനുമാനിക്കുന്നു.
Very nice
ReplyDeleteKeep writing 👌
ReplyDelete👌
ReplyDeleteGood
ReplyDelete