ധനുഷ്കോടി; ഐതിഹ്യവും,ചരിത്രവും, ഭൂമിശാസ്ത്രവും
ശ്രീലങ്കയിലേക്കുള്ള പ്രധാന കവാടമായിരുന്നു, തമിഴ്‌നാട്ടിലെ ധനുഷ്കോടി. പുരാണകഥകളാൽ സമ്പന്നമായ ദ്വീപ്. . റയിൽവെ സ്‌റ്റേഷനും, പോലീസ് സ്‌റ്റേഷനും, സ്‌കൂളും, പോസ്റ്റ് ഓഫീസും, കടകളും എല്ലാം ഉണ്ടായിരുന്ന ഒരു ടൗൺ ആയിരുന്നു ഒരിക്കൽ ധനുഷ്‌കോടി. എന്നാൽ 1963 ഡിസംബർ മാസത്തിലെ ഒരൊറ്റദിവസംകൊണ്ട് ധനുഷ്കോടിയുടെ ജാതകം തിരുത്തിയെഴുതപ്പെട്ടു. ഡിസംബർ 22 ന് വീശിയടിച്ച ചുഴലിക്കാറ്റിൽ ഈ ചെറുനഗരം നാമാവശേഷമായി. ഇന്ന് ഇവിടം അക്ഷരാർഥത്തിൽ ഒരു പ്രേതനഗരമാണ്. ധനുഷ്കോടി യുടെ ഭൂപടം തന്നെ മാറ്റിമറിച്ച ഈ ചുഴലിക്കാറ്റിന് മുമ്പ് ശ്രീലങ്കയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വളർന്നിരുന്നത് ധനുഷ്കോടി യുടെയും ഇന്ത്യാ സിലോൺ പാതയിലൂടെയായിരുന്നു.
ധനുഷ്കോടിയും ഐതിഹ്യവും
ധനുഷ്കോടിയുടെ ഐതിഹ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു പാലമാണ് രാമസേതു പാലം.
ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ അൽഭുത പാലത്തെ ആദത്തിന്റെ പാലം എന്ന് വിളിച്ചു വരുന്നു.
ഭാരതീയ ഇതിഹാസ കാവ്യമായ രാമായണത്തിലാണ് രാമസേതുവിനെ പരാമർശിക്കുന്നത്. സീതയെ അപഹരിച്ച രാവണരിൽ നിന്നും സ്വപത്നിയെ മോചിപ്പിക്കാനായി മുന്നിട്ടിറങ്ങിയ ശ്രീരാമചന്ദ്രൻ തന്റെ പടയാളികളെയും കൊണ്ട് നിർമിച്ചെടുത്തതാണ് രാമസേതു പാലമെന്ന് രാമായണത്തിൽ പറയുന്നു. ഹനുമാനും സുഗ്രീവനും രാമലക്ഷ്മണന്മാരും വാനന പടയുമായി ഇതേ പാലം കടന്ന് ലങ്കയിലെത്തുകയും രാവണ നിഗ്രഹം നടത്തി സീതാദേവിയെ മോചിപ്പിച്ചു എന്നതാണ് ഐതിഹ്യം.
യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
പൗരാണികകാലത്ത് ‘മഹോദധി’ എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, ‘രത്നാകരം’ എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.
രാമസേതു പണികഴിപ്പിച്ച പാലം ആദം പാലം എന്ന പേരിലും അറിയപ്പെടുന്നു. 1804 ബ്രിട്ടീഷുകാർ തയ്യാറാക്കിയ രേഖയിൽ ആദത്തിന്റെ പാലമായിട്ടാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭൂമിയിലെ ആദിമ മനുഷ്യനായ ആദം നബി(അ) സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിയത് ശ്രീലങ്കയിലെ ആദം മലയിലാണ് എന്നതാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. പിന്നീട് ആദം നബി (അ) ഇന്ത്യയിൽ വന്നതായി വിശുദ്ധമായ ഖുർആൻ നിന്റെ ആയത്തുകളുടെ തഫ്സീറുകളിൽ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിൽ, രാമസേതു പാലം എന്നറിയപ്പെടുന്ന ഈ പാലം ഇസ്ലാമിക് ചരിത്രപരമായി ബന്ധമുണ്ട് എന്ന് പറയുന്നതിൽ യാതൊരു സന്ദേഹവുല്ല.
ധനുഷ്കോടി ; ചരിത്രം
ധനുഷ്കോടി യുടെ ചരിത്രം വിശദീകരിക്കുമ്പോൾ 1964 ലെ ദുരന്ത സ്മരണകളാണ് കടന്നുവരുന്നത്. 1964 ഡിസംബർ 22 രാത്രി ഏകദേശം 12 മണി സമയം വലിയൊരു കൊടുങ്കാറ്റു വന്ന് ധനുഷ്കോടി എന്ന ആ പ്രതാപ ഭൂമിയെ ദുരന്ത ഭൂമിയാക്കി മാറ്റി. കുറച്ചുകാലങ്ങളായി കാലാവസ്ഥ കടുത്ത് കൊണ്ടിരുന്ന സമയമായിരുന്നു. മദ്രാസ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൽ നിന്നും ഭീതിപ്പെടുത്തുന്ന ഒരു വാർത്ത ധനുഷ്കോടി യെ തേടി വന്നിട്ടുണ്ടെങ്കിലും ജനങ്ങൾ അതൊന്നും വക വെച്ചിരുന്നില്ല. ആൻഡമാൻ കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ദിനംപ്രതി ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു എന്ന വാർത്തയായിരുന്നു. താമസിയാതെ 400 കിലോമീറ്റർ വേഗതയിൽ ആ കൊടുങ്കാറ്റ് ധനുഷ്കോടിയെ തേടിയെത്തി. ഗവേഷകർ പറയുന്നത് ഏകദേശം 23 അടി ഉയരത്തിൽ തിരമാലകൾ അടിച്ചു എന്നതാണ്.
ഈയൊരു കൊടുങ്കാറ്റിൽ മറ്റൊരു സംഭവം കൂടി വളരെ വേദന ജനിപ്പിക്കുന്നതാണ്. മദ്രാസിൽ നിന്നും ധനുഷ്കോടിയിലെ ലക്ഷ്യംവെച്ച് 115 ഓളം പാസഞ്ചേഴ്സുമായി പാമ്പൻ പാലം വഴി വന്നുകൊണ്ടിരുന്ന 684 പാസഞ്ചർ ഈ ദുരന്തത്തിന് കീഴ്പ്പെടേണ്ടി വന്നു. ദുരന്തഭൂമി സ്മരണകളായി ഇന്നും ചില അടയാളപ്പെടുത്തലുകൾ നമുക്ക് കാണാൻ സാധിക്കും. ഇന്ന് ചില ദുരൂഹതകളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്ന ദുരന്ത ഭൂമിയാണ് ധനുഷ്കോടി.
ഏകദേശം 1914 ബ്രിട്ടീഷുകാർ പണികഴിപ്പിച്ച അന്നത്തെ ഏറ്റവും വലിയ കടൽപ്പാലം ആയിരുന്നു പാമ്പൻ പാലം. പാമ്പൻ ഐലൻഡ്ലേക്ക് ഇന്ത്യയുടെ പ്രധാന ഭൂമിയിലേക്ക് കണക്ട് ചെയ്യുന്ന പാലമാണിത്. ധനുഷ്ക്കോടി 1964 ന് മുമ്പ് വരെ അന്നത്തെ സൗകര്യങ്ങൾ സമൃദ്ധമായ ഒരു കൊച്ചു തുറമുഖമായിരുന്നു. പാമ്പൻ ദ്വീപിൽപ്പെട്ട രാമേശ്വരവും അതിനോടു ചേർന്നു കിടക്കുന്ന ധനുഷ്കോടിയിലെ അന്നത്തെ തീർത്ഥാടന നഗരിയും പ്രധാന വാണിജ്യ നഗരമായിരുന്നു. ഈ ദ്വീപിനെ ഇന്ത്യയുടെ ഐലൻഡ്ലേക്ക് ബന്ധിപ്പിക്കുന്ന പാമ്പൻ പാലം ബ്രിട്ടീഷ് നിർമ്മിതിയാണ്. ഒരുപാട് വാണിജ്യബന്ധങ്ങൾക്ക് സഹായമായി മാറിയ പാലമാണിത്. ഇതിലൂടെയാണ് ധനുഷ്കോടിയുടെ വാണിജ്യവും സാംസ്കാരികവുമായ വളർച്ച ഉടലെടുക്കുന്നത്. ഈ പാലം വഴിയാണ് യാത്രക്കാർ ചെറു ബോട്ടുകൾ ഉപയോഗിച്ച് ശ്രീലങ്കയിലേക്ക് കടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെയും ശ്രീലങ്കയുടെയും വാണിജ്യ ബന്ധങ്ങളുടെ ഒരു മധ്യമം തന്നെയായിരുന്നു ധനുഷ്കോടി. ബ്രിട്ടീഷുകാർ വരുന്നതിനു മുമ്പ് തന്നെ പോർച്ചുഗീസുകാർ ധനുഷ്കോടിയിൽ എത്തിയതായി ചരിത്രങ്ങൾ വിശദീകരിക്കുന്നു. മാത്രവുമല്ല, പോർച്ചുഗീസുകാർ പണികഴിപ്പിച്ച ക്രിസ്ത്യൻ പള്ളിയും ഇന്നും അവശിഷ്ടങ്ങളായി നിലകൊള്ളുന്നു. പാശ്ചാത്യ ശക്തികളുടെ കടന്നുവരവ് ധനുഷ്കോടിയിൽ ഒരു വിപ്ലവം തന്നെയായിരുന്നു. ഹോസ്പിറ്റലുകളും ഓഫീസുകളും സ്കൂളുകളും ആരാധനാലയങ്ങളും അവിടം നിർമ്മിച്ചത് പാശ്ചാത്യരാണ്.
പാമ്പൻ പാലം ; ചരിത്ര പശ്ചാത്തലം
പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റർ ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാൻ ശ്രീരാമൻ ലങ്കയിലേക്കു പോയത് ഇതുവഴിയാണെന്ന് രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ധനുഷ്കോടിയിലെത്തിക്കാൻ ഏക തടസ്സം പാക് കടലിടുക്കായിരുന്നു. 1914 ഫെബ്രുവരി 24 നു പാലം നിർമ്മാണം പൂർത്തിയായി. സൗത്ത് ഇന്ത്യൻ റയിൽവേ കമ്പനി എം ഡി ആയിരുന്ന നെവിലെ പ്രീസ്റ്റ്ലീ ആയിരുന്നു ഉദ്ഘാടകൻ. വൈറ്റ് എന്ന ഇങ്ലീഷുകാരനായിരുന്നു പ്രൊജക്റ്റ് ഓഫീസർ. കപ്പലുകൾക്കു കടന്നു പോകേണ്ടിയിരുന്നതിനാൽ നടുഭാഗം കപ്പൽച്ചാലിന്റെ വീതിയിൽ ഇരു വശങ്ങളിലേക്കുമായി ഉയർത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത്. അന്നത്തെ സാങ്കേതിക വളർച്ച വെച്ചു നോക്കുമ്പോൾ അത്യാധുനീകമായിരുന്നു ഈ ലിഫ്റ്റ്. ലണ്ടനിൽ നിർമ്മിച്ച് ഭാഗങ്ങൾ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേർക്കുകയായിരുന്നു.
ചരിത്ര പ്രാധാന്യം
പാമ്പൻ പാലം യാഥർഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകൾ സർവീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിൻ. കോയമ്പത്തൂരിൽ നിന്നും കോട്ടയത്തു നിന്നുമെല്ലാം ഒറ്റ ടിക്കറ്റിന് കൊളംബോ വരെ എത്താമായിരുന്നു. മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
ധനുഷ്കോടി ; ഭൂമിശാസ്ത്രപരമായി
തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. പാമ്പന്റെ തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. ധനുഷ്കോടിയെ, പാക്ക് കടലിടുക്കാണ് പ്രധാന കരയുമായി വേർതിരിക്കുന്നത്. ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കരമാർഗ്ഗമായുള്ളതും നാമാത്രയായതുമായ ഏക അതിർത്തി ഏകദേശം 45 മീറ്റർ (148 അടി) മാത്രം ദൈർഘ്യമുള്ളതും ലോകത്തിലെ ഏറ്റവും ചെറുതുമാണ്. ഇത് പാക്ക് ഉൾക്കടലിലെ ഒരു മണൽത്തിട്ടയിലാണ്.
തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത് തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിനു കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗം ഇന്ത്യൻ മഹാസമുദ്രവുമാണ്. ഒരു പഴയ തുറമുഖ പട്ടണമായിരുന്നു ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്.
രാമേശ്വരത്തിനു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാദ്ധ്യതയുള്ളതാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ടനുസരിച്ച്, കടൽത്തീരത്തിനു ലംബമായി, ഭൂമിയുടെ പുറംതോടിലെ ടെക്റ്റോണിക് ചലനം കാരണമായി 1948 ലും 1949 ലുമായി ധനുഷ്ക്കോടിയുടെ തെക്കൻഭാഗത്ത് മാന്നാർ ഉൾക്കടലിനെ അഭിമുഖീകരിക്കുന്ന ഭാഗം ഏകദേശം 5 മീറ്ററോളം (16 അടി) മുങ്ങിപ്പോയിട്ടുണ്ടെന്നാണ്. ഇതിന്റെ ഫലമായി, 0.5 കിലോമീറ്റർ (0.31 മൈൽ) വീതിയിലും, വടക്കുനിന്നു തെക്കോട്ട് 7 കിലോമീറ്ററോളം (4.3 മൈൽ) നീളത്തിലുമായുണ്ടായിരുന്ന ഒരു ഭൂഭാഗം സമുദ്രത്തിലാണ്ടുപോയിരുന്നു.
1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ ഒരു നിമ്നമർദ്ദം രൂപംകൊള്ളുകയും ഡിസംബർ 19 ന്, അതൊരു ഉഗ്രപ്രതാപിയായ ചുഴലിക്കൊടുങ്കാറ്റായി മാറുകയും ചെയ്തു. 1964 ഡിസംബർ 21 ന് അതു പടിഞ്ഞാറേയ്ക്കു ദിശ മാറി, ഏതാണ്ട് ഒരു നേർരേഖയിൽ ദിനേന 400 മുതൽ 550 കിലോമീറ്റർ വരെ (250 മുതൽ 340 മൈൽ വരെ) വേഗതയാർജ്ജിക്കുകയും ചെയ്തു. ഡിസംബർ 22 ന് അതു ശ്രീലങ്കയിലെ വാവുനിയ കടക്കുകയും 1964 ഡിസംബർ 22 – 23 വരെ അർദ്ധരാത്രിയിൽ ധനുഷ്കോടിയിൽ ആഞ്ഞടിക്കുകയും ചെയ്തു. ആ ദിവസത്തെ കാറ്റിന്റെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്ററും (170 മൈൽ) തിരമാലകൾ 7 മീറ്റർ (23 അടി) ഉയരത്തിലുമായിരുന്നു.
2015 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റിൽ കണക്കുകൂട്ടിയതു പ്രകാരം പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1,800 പേർ മരമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2004 ഡിസംബറിലെ സുനാമിയുടെ കാലത്ത്, ധനുഷ്കോടിയുടെ തീരത്തെ കടൽ 500 മീറ്ററോളം (1,600 അടി) പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിൻരെ ഭാഗങ്ങൾ ഏതാനും സമയത്തേയ്ക്കു വെളിവാകുകയും ചെയ്തിരുന്നു. എന്നാൽ സുനാമി ധനുഷ്കോടിയെ ബാധിച്ചില്ല. വെള്ളം അല്പം ഉയർന്നശേഷം പിന്നിലേക്ക് പോകുകയാണുണ്ടായത്.
പഴയകാല പ്രതാപത്തിന്റെ സ്മാരകശിലകളും പേറി നിൽക്കുന്ന ഒരു ശവപ്പറമ്പായി ധനുഷ്‌കോടി ഇന്നും ഒരു ഭീതിയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.
Keep going
ReplyDeleteGood
ReplyDeleteGood
ReplyDelete