അർതുഗ്റുലിൻ്റെ പുനരുദ്ധാരണം
ലോക ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന വലിയ ഇസ്ലാമിക സാമ്രാജ്യമാണ് ഉസ്മാനിയ സൽത്വനത്ത്( ഓട്ടോമാൻ സാമ്രാജ്യം). സൽത്വനത്ത് ഉസ്മാനിയ,ദൗലത്ത് ഉസ്മാനിയ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഉസ്മാനിയ സൽത്വനത്തിന്റെ വ്യാപ്തി അറബികളുടെ സാമ്രാജ്യത്തോളം വിസ്തൃതി ഉണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായി പിന്നീട് ഉസ്മാനിയ സൽത്വനത്ത് മാറുകയായിരുന്നു.ലോകത്ത് ഏറ്റവും കൂടുതൽ വർഷകാലം ഭരണം നടത്തിയ ഇസ്ലാമിക ഖിലാഫത്തിന്റെ സാമ്രാജ്യമാണ് ഉസ്മാനിയ. ഏകദേശം 600 വർഷക്കാലം നിരവധി പ്രദേശങ്ങളിൽ ഭരണം നടത്തുകയുണ്ടായി. ഉസ്മാനിയ സൽത്വനത്തിലെ പ്രധാനപ്പെട്ട നേട്ടമായിരുന്നു ഇസ്താംബൂളിനെ( കോൺസ്റ്റാന്റിനോപ്പിൾ) കീഴടക്കിയത്.
ഉസ്മാനിയ സൽത്വനത്തിൻ്റെ സ്ഥാപകൻ ഉസ്മാൻ ഖാനിൻ്റെ സ്വപ്ന സാക്ഷാത്കാരമാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കൽ എന്ന് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. ഇസ്ലാമിക ലോകത്തിൻ്റെ ചരിത്ര താളുകളിലേക്ക് കവാടം തുറക്കാൻ വഴിയൊരുക്കിയത് സ്ഥാപകൻ ഉസ്മാൻ ഖാൻ ആണ്. ഇദ്ധേഹത്തിൻ്റെ എണ്ണമറ്റനേട്ടങ്ങൾക്ക് നേർവഴി കാണിച്ച് , യുദ്ധമുഖങ്ങളിലേക്കുള്ള ആത്മദൈര്യം പകർന്നതും പിതാവ് അർതുഗ്റുൽ ഗാസിയാണ്.
ആരാണ് അർത്തുഗ്റുൽ?
തുർക്കികളുടെ നവോത്ഥാനത്തിന്ന് വിത്തുപാകിയ ഊഗുസ് ഖാനിൻ്റെ തലമുറയിലെ 24 തുർക്കി ഗോത്രങ്ങളിലെ ഒരു ഗോത്രമാണ് ഖായി (ഖൈലാർ). മധ്യേഷയിലെ ഖുവാരിസ്മ് എന്ന പ്രദേശത്ത് വസിച്ചിരുന്ന ഈ ഗോത്രത്തിൻ്റെ തലവനായിരുന്നു സുലൈമാൻ. ബാഗ്ദാദ് തകർത്ത മംഗോളുകൾ 1218 - ൽ ഖുവാരിസ്മി ആക്രമിച്ചപ്പോൾ സുലൈമാൻ ഷാ തൻ്റെ ഗോത്രവുമായി ത്വൂസ്, നൈസാ ബൂർ, ജുർജാൻ , റയ്യ്, ഖസ്വീൻ , തിബ്രീസ് എന്നീ പ്രദേശങ്ങൾ ചുറ്റിക്കറങ്ങിയ ഇവർ പൂർവ്വ തുർക്കിയിലെ അഖ്ലാത്വ് എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി.
സുലൈമാൻ ഷായുടെ മക്കളിൽ ആത്മധൈര്യം കൊണ്ട് ഏറ്റവും ശക്തനായിരുന്നു പുത്രൻ ആർതുഗ്റുൽ.
യുക്തി തന്ത്രവും അടിപതറാത്ത ആത്മധൈര്യവുമാണ് യഥാർത്ഥത്തിൽ യുദ്ധം മുഖങ്ങളിൽ മുഖമുദ്രയായി ഇസ്ലാമിക ചരിത്രത്തിൽ ആർതുഗ്റുൽ മാറുന്നത്. റോമൻ സാമ്രാജ്യത്തിൻ്റേയും മംഗോളികളുടെയും പേടിസ്വപ്നമായിരുന്നു ആർതുഗ്റുൽ.
![]() |
Erthugrul |
അഖ്ലാത്വിലെ നേതാക്കളോടു കൂടെ ജോർജിയ കാർക്കെതിരെ യും പ്രബിസെന്റ് സാമ്രാജ്യത്തിനെതിരെയും അദ്ദേഹം പടയോട്ടം നടത്തി. തുടർന്ന് കുറഞ്ഞ നാളുകൾക്കു ശേഷം അഹ്ലാത്വ് മംഗോളിയ കാരുടെ ആക്രമണങ്ങൾക്ക്ഇരയാവുകയും, ആ നാട്ടിൽ കനത്ത നാശം വിതക്കുകയും ചെയ്തു. ആർതുഗ്റുൽ ഗാസിയെയും ഖായി ഗോത്രത്തെയും ഇല്ലായ്മ ചെയ്യുക എന്നത് എല്ലാ സാമ്രാജ്യത്തിൻ്റേയും ലക്ഷ്യമായിരുന്നു . എന്നാൽ അദ്ദേഹം തന്ത്രപരമായി മാർഡിനിലേക്ക് പാലായനം ചെയ്തു . അങ്ങനെ അവിടെ കുറച്ചുകാലം താമസമാക്കി. അധികം വൈകാതെ തന്നെ ചെങ്കിസ് ഖാനിൻ്റെ മംഗോളിയ പട അവിടെയുമെത്തി . വലിയ സാമ്രാജ്യത്തോട് അർതുഗ്റുൽ നേരിട്ട് ഏറ്റുമുട്ടാറില്ലായിരുന്നു . തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗമനങ്ങൾ . ഒടുവിൽ മാർ ഡിനിൽ നിന്ന് മംഗോളിയക്ക് പിടികൊടുക്കാതെ അർത്തുഗ്റുലും സംഘവും അനളോളിൻ്റെ (Antalya) ഉൾപ്രദേശങ്ങളിലേക്ക് താമസം മാറി. പിന്നീട് എർസുറും (Erzurum) ലേക്കും തുടർന്ന് പാസിൻലറിലേക്കും താമസം മാറി. പാസിൽലറിൽ എത്തിയ ഉടനെ തന്നെ പിതാവ് സുലൈമാൻ ഷാ വഴിമധ്യേ യൂഫ്രട്ടീസ് നദിയിൽ മുങ്ങി മരിച്ചു. ശേഷം ഖായി ഗോത്രത്തിൻ്റെ നായകത്വം അർത്തുഗ്റുൽ ഏറ്റെടുത്തു . തുടർന്നുള്ള കാലം തുർക്കികളുടെ വിപ്ലവ കാലവും, ഇസ്ലാമിൻ്റെ പ്രഭയുടെ വീര്യം ലോകമെമ്പാടും വ്യാപിക്കുന്നതിനുള്ള കവാടത്തിൻ്റെ തറക്കലുമായിരുന്നു. ഏക ശത്രുക്കളായിരുന്ന ബൈസൻ്റീനിയയുടേയും മംഗോളിയക്കാരുടേയും അടിവേര് പിടിച്ചു കുലുക്കി.
എങ്കിലും, ചരിത്രത്തിൽ വിട്ടുമാറാത്ത ചില ശോചനീയമായ സംഭവങ്ങളും ഖായി ഗോത്രത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. അതാണ് വഞ്ചന, എന്നാൽ അർത്തുഗ്റുൽ പുറത്തുനിന്നുള്ള ആക്രമങ്ങളും ഉള്ളിലുള്ള ചതി പ്രയോഗങ്ങളും വളരെ തന്ത്രപൂർവ്വം തന്നെഅദ്ദേഹം നേരിട്ടു.
ചെങ്കിസ് ഖാനിൻ്റെ പിൻതലമുറക്കാർ അവിടെയും എത്തി. വഴിയേ ചില പോരുകൾ ഗോത്രത്തിനുള്ളിൽ ഉടലെടുത്തു . തുടർന്ന് അർത്തുഗ്റുൽ ഗാസിയും സഹോദരൻ ദൂൻതാറും പടിഞ്ഞാറുഭാഗത്തേക്കും മറ്റു സഹോദരന്മാർ ഖൂൻദുക്തുവും സുൻഖോർത്ത്ഖീനും അഖ്ലാത്യിലേക്കും ചേരിതിരിഞ്ഞു പോയി.
അർത്തുഗ്റുൽ യാത്രക്കിടെ സിവാസ് (Sivas) എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു ഭാഗത്ത് കോലാഹലങ്ങളും പടക്കോപ്പുകളുടെ ശബ്ദങ്ങളും കേൾക്കാനിടയായി. (അങ്കാറയുടെ അടുത്തു വെച്ചാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സിവാസിൻ്റെയും അങ്കാറയുടേയും ഇടയിലുള്ള ഒരു സ്ഥലമാകാം).
രണ്ടു സൈന്യങ്ങൾ തമ്മിൽ സംഘട്ടനം നടക്കുന്നു. അതിൽ ഒരു സൈന്യം ദുർബലവും സുൽത്വാൻ അലാഉദ്ദീനിൻ്റെ സൽജൂക്കികളുമായിരുന്നു. എതിർ സൈന്യം വളരെ ശക്തരായിരുന്ന മംഗോളിയക്കാരായിരുന്നു, എന്നാൽ ചരിത്രത്തിൽ പല ഭിന്നാഭിപ്രായങ്ങളും ഉണ്ട്. തുടർന്ന്, അർത്തുഗ്റുലും സംഘവും ദുർബലരോടുകൂടെ ചേർന്ന് മംഗോളിയക്കാർക്കെതിരിൽ പടയോട്ടം നടത്തി വിജയിക്കുകയും ചെയ്തു. പിന്നീട് ഖായി ഗോത്രത്തിൻ്റെ സംരക്ഷണ വലയം സൽജൂക്കികൾ ഏറ്റെടുത്തു. യാസീ ജമൻ എന്ന പേരിലാണ് ഈ യുദ്ധം അറിയപെടുന്നത്. അതികം വൈകാതെ അർത്തുഗ്റുലിൻ്റെ ദീരദയും അർപ്പണവും മനസ്സിലാക്കിയ സുൽത്താൻ അലാളദ്ദീൻ അദ്ധേഹത്തെ പ്രശംസിക്കുകയും , അദ്ധേഹത്തിനും സംഘത്തിനും താമസിക്കാൻ കാരാഗതാക്(Karakadag) എന്ന സ്ഥലം പ്രത്യുപകാരമായി കൊടുക്കുകയും ചെയ്തു.
പിന്നീട് അർത്തുഗ്റുൽ സ്ഥലം മാറാൻ അനുവാദം ചോദിച്ചുകൊണ്ട് തന്റെ മകനായ സാഫ്ജിയെ സുൽത്താൻ അലാഉദ്ദീനിലേക്ക് പറഞ്ഞയച്ചു. സുൽത്താന്റെ അനുവാദത്തോടെ ബൈസൻ്റെയിൻ അതിർത്തിയിലുള്ള സുഗൂത്ത്(Sogut) പട്ടണത്തിൽ താമസമാക്കി. ഈ നീക്കത്തിനു ഉള്ള പ്രധാന ലക്ഷ്യം അതിർത്തി സംരക്ഷണമായിരുന്നു. പിന്നീട് ചരിത്രത്തിൽ അർത്തുഗ്റുൽ അറിയപ്പെട്ടത് സൽജൂക്കി ഭരണകൂടത്തിന്റെ അതിർത്തി സംരക്ഷകൻ ( ഔജ്ബക്കി) എന്ന പേരിലാണ്. അവിടുന്ന് ബൈസൻ്റെയിനുമായി നിരവധി തവണ ഏറ്റുമുട്ടി. ക്രി.1231 ൽ തെദ്രിയൂസ് അൽകാരിസും സൽജൂക്കികളും തമ്മിൽ ഒരു യുദ്ധം നടന്നപ്പോൾ അർത്തുഗ്റുൽ സജീവമായി പോരാടി. പിന്നീട് തനിക്ക് സ്വപ്ന ദർശത്തിലൂടെ സന്തോഷ വാർത്ത അറീച്ച ഇസ്ലാമിക ലോകത്തിൻ്റെ ചരിത്രത്തിലെ വെള്ളിത്തിരമായ മകൻ ഉസ്മാൻ ഖാനും ചേർന്ന് ബൈസൻ്റെയിൻ കാരുടെ പ്രധാന കോട്ടയായ "കലാജഹയ്സാർ " കീഴടക്കി. അങ്ങനെ അതികം വൈകാതെ തന്നെ വസ്വിയ്യത്തിലൂടെ തൻ്റെ മകൻ ഉസ്മാൻ ഖാനിന് ഗോത്ര നേതൃത്വം നൽകിക്കൊണ്ട് ക്രി. 1288 ൽ ലോകത്തോട് വിട പറയുകയും ചെയ്തു.
ഈ ചരിത്രത്തെ ഉൾപെടുത്തി 2014 ൽ ഡിസംബർ 10 ന് മെറ്റ്വിൻ ഗുനായ് സംവിധാനം ചെയ്ത diriliş ertuğrul എന്ന സീരിസ് റിലീസാവുകയും നിരവധി രാജ്യങ്ങളിൽ ഇത് വ്യാപിക്കുകയും ചെയ്തു. തുർക്കിഷ് ഗവൺമെന്റിന്റെ കീ ആയതുകൊണ്ട് തന്നെ ഈയൊരു
![]() |
Metin Günay |
സീരീസിന്റെ പ്രത്യേകത എടുത്തു കാണിക്കുന്നു. മാത്രവുമല്ല, ചില അറബ് രാജ്യങ്ങൾ ഈയൊരു സീരീസിനെ തങ്ങളുടെ നാട്ടിൽ നിരോധിച്ചിട്ടുണ്ട്. കാരണം, ചരിത്രത്തെ വളച്ചൊടിച്ച് എന്നും, അറബ് സംസ്കാര ബോധത്തിന് പരിക്കേൽപ്പിക്കുന്ന തുമാണ് എന്ന ചിന്താഗതിയാണ്. പക്ഷേ, അതൊന്നുമല്ല കാര്യം. മധ്യേഷ്യയിലെ തുർക്കിഷ് സ്വാധീനമാണ് അറബ് രാജ്യങ്ങളെ ഇതിലേക്ക് നയിച്ചത്. എങ്കിലും, ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ ഇതിന്റെ പ്രേക്ഷകർ വർദ്ധിച്ചുവരുന്നു. തുർക്കിയിൽ ഇതിനെ വിശേഷിപ്പിക്കുന്നത് തുർക്കിയിലെ ഗെയിം ഓഫ് ത്രോൺ എന്നാണ്.
A detailed analysis 🔥
ReplyDelete👍
ReplyDeleteMass
ReplyDeleteKore aalukalk upakaarappedum enn vishvasikkunnu. Good writing 💕💕
ReplyDeleteMashalla
ReplyDeleteGood
ReplyDeleteGood
ReplyDelete👍
ReplyDelete