ജാക്ക്മാ ;ഒരു സമ്പന്നന് സംഭവിച്ച യഥാർത്ഥ കഥ!!
2020 ഒക്ടോബറിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് 'jack ma' എന്ന ചൈനയിലെ ദശ കോടീശ്വരന്മാരിൽ ഒന്നാമാനെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്നത്.
Daddy ma എന്ന വിളിപ്പേരിൽ ചൈനയിൽ അറിയപ്പെടുന്ന ജാക്ക് മായുടെ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നായിരുന്നു. പിന്നീട് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ജനങ്ങൾ വെറുക്കുന്ന ഒരാളായി ജാക്ക് മാ മാറി. ദുരാഗ്രഹിയായ ക്യാപിറ്റലിസ്റ്റ് എന്നൊക്കെയുള്ള ആക്ഷേപ സ്വരങ്ങൾ അദ്ദേഹത്തിനു മേൽ നടത്താൻ തുടങ്ങി. മാത്രവുമല്ല, ചൈനയിലെ ഒരു എഴുത്തുകാരൻ അദ്ദേഹത്തെക്കുറിച്ച് "mr ma`s 10 deadly sins" എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈയൊരു നരക വലയങ്ങളിലേക്ക് ജാക് മയെ എത്തിച്ചത് 2020 ചൈനയിൽ നടന്ന ബാണ്ട് സമ്മിറ്റ്ലെ തീപ്പൊരി പ്രസംഗമായിരുന്നു.
ചൈനീസ് സർക്കാരിന്റെ സാമ്പത്തിക മേഖലയിലുള്ള യുക്തിരഹിതമായ നിയന്ത്രണങ്ങളെ നിഷിദ്ധമായി എതിർക്കുകയും ചൈനയിലെ സാമ്പത്തിക മേഖല Pawn shop mentality യാണ് വെച്ചുപുലർത്തുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാണിച്ചു.നിരവധി ചൈനീസ് സർക്കാർ ഉദ്യോഗസ്ഥന്മാർ പങ്കെടുത്തിരുന്ന സദസ്സായതുകൊണ്ട് തന്നെ പലർക്കും ഇത് ഗ്രഹിച്ചില്ല. ചൈനീസ് വൈസ് പ്രസിഡന്റ് Wang qishan നിഷിദ്ധമായി എതിർക്കുകയും ചെയ്തു. മഹാമാരി കാരണം സാമ്പത്തിക മേഖല തകർന്ന ചൈന സാമ്പത്തിക
ചൈനീസ് സർക്കാരിന്റെ പ്രതികാരനടപടികൾ
ജാക്ക് മായുടെ സാമ്പത്തിക സാമ്രാജ്യത്തെ പൂട്ടുക എന്ന ലക്ഷ്യത്തോടെ 'ഷി ജിൻപിങ്' ന്റെ വലംകൈയും വൈസ് പ്രീമിയറുമായ 'Liu he' യുടെ നിർദ്ദേശപ്രകാരം സാമ്പത്തിക മേഖലയിൽ പുതിയ നിയമഭേദഗതി കൊണ്ടുവന്നു.
Interim measures on internet micro lending loans (consultation paper) ഇതിലൂടെ മറ്റുള്ള ബാങ്കുമായി ചേർന്നുനൽകുന്ന ലോണുകളുടെ 30ശതമാനമെങ്കിലും മൈക്രോ ലാൻഡർ മാർ തന്നെ എടുക്കണം എന്നതാണ് പരിഷ്കാരം.
എന്നാൽ നിലവിൽ ജാക് മയുടെ Anti financial institution കൊടുത്തിട്ടുള്ള ലോണുകളുടെ രണ്ട് ശതമാനം മാത്രമേ മാനദണ്ഡം പാലിക്കുന്നതായിട്ട് ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഷാങ്ഹായി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിർദ്ദേശ പ്രകാരം ആന്റി ഫിനാൻഷ്യൽ ഐപിഒ നെ സസ്പെൻഡ് ചെയ്യുതു. തുടർന്ന് ജാക് മയുടെ സാമ്പത്തിക മേഖല ഇടിയാൻ തുടങ്ങി.
പിന്നീട് 2020 ഒക്ടോബർ അവസാനത്തോടെ ജാക്ക് മാ തന്റെ സ്വാഭാവിക ജീവിത പരിസരങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നു. അതിനുശേഷം വളരെ അപൂർവ്വമായിട്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ ജാക് മാ പ്രത്യക്ഷപ്പെട്ടത്.
അതും ശാരീരികമായി അസ്വസ്ഥത സംഭവിച്ച ഒരു നിഴൽ ആയിട്ടായിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റുകൾക്ക് മുമ്പിൽ ഇന്ത്യയെ പോലെ സമ്പന്നന്മാർ ഒരു തട്ടിൽ എന്ന കാഴ്ചപാടില്ല. പകരം കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കരങ്ങളിലാവും അവരുടെ നിയന്ത്രണം. അവരുടെ തോഴന്മാരായി നിലകൊള്ളാനാണ് അവരുടെ വിധി. ഇനി നേരെ തിരിച്ചു കമ്യുണിസ്റ്റ് പാർട്ടിയെ ആരെതിർത്തോ അവൻ പിന്നെ പുറം ലോകം കാണില്ല എന്നതാണ് സത്യം. 2020 മാർച്ചിൽ Ren zhiqiany എന്ന പേരുള്ള ഒരു റിയലസ്റ്റുകാരൻ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് സർക്കാറിൻ്റെ കൊടുകാര്യസ്ഥതയെ വിമർശിച്ചുകൊണ്ട് ഒരു ലേഖനമെഴുതി.
പിന്നീട് മാർച്ചിൽ അദ്ധേഹം ചൈനയിൽ നിന്നും അപ്രത്യക്ഷമായി പിന്നീട് പൊന്തിയത് സെപ്തംബറിൽ കോടതിയിലെ പ്രതിക്കൂട്ടിലാണ്. അദ്ധേഹത്തിനു മേൽ ധാരാളം കുറ്റങ്ങളും ചുമത്തപെട്ടിട്ടുണ്ട്. മാത്രവുമല്ലാ ആ കുറ്റങ്ങൾ സമ്മതിക്കുകയും ചെയ്തു. പിന്നീട് 18 വർഷം കഠിനതടവ് അദ്ധേഹത്തിനു മേൽ വിധിച്ചു. അടുത്തിടെ ക്വി സിമിങ് എന്ന ഒരു ബ്ലോഗറെ കുറിച്ച് ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു .ഗാൽവാൻ ആക്രമണത്തിൽ ചൈനയുടെ കൊല്ലപ്പെട്ടതായ സൈനികരുടെ എണ്ണം ചൈനീസ് ഗവർമെൻ്റ് പുറത്തുവിട്ടതിനേക്കാൾ കൂടുതലാണന്ന് അദ്ധേഹം തൻ്റെ ബ്ലോഗിലൂടെ വ്യക്തമാക്കി ഇതോടെ ഇദ്ധേഹത്തിൻ്റെ അക്കൗണ്ട് പൂട്ടിപ്പിച്ചു. ഇതുപ്പോലെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
ആരാണ് ജാക്ക് മാ ?
1964 സെപ്തംബർ 10 തെക്കൻ ചൈനയിലെ HANGZHOU പട്ടണത്തിലാണ് ജാക്ക് മയുടെ ജനനം. മായൂൻ എന്നാണ് അച്ഛനും അമ്മയും ഇട്ട പേര് ദാരിദ്ര്യം പിടിച്ച പ്രദേശമാണ് ഈ പട്ടണം.
അതുകൊണ്ടുതന്നെ താഴ്ന്ന സ്കൂളുകളിലായിരുന്നു പഠനാരംഭം. ചെറുപ്പത്തിൽ തന്നെ അടിപതറാത്ത ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഒരാളുടെ മുന്നിൽ നിൽക്കാൻ ജാക്ക്പ മാ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തിൽ നിന്നുമുള്ള പാഠമാണ് പിന്നീട് ജാക്ക് മായുടെ കരുത്തായി മാറിയത്. R. G KNIGHT തന്റെ ജാക്ക് മായുടെ ജീവിത ചരിത്രം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ജീവിതത്തിൽ കുട്ടിക്കാലം മുതൽക്കേ ഒരുപാട് പരാജയങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പഠിക്കുന്ന കാലം മുതൽക്കേ ഒരുപാട് വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെയും യഥാർത്ഥത്തിൽ ജാക്ക് മാക്ക് ഒരു വെല്ലുവിളിയെ ഏറ്റെടുക്കുക എന്ന ലക്ഷ്യവും ഒരു ആത്മാർത്ഥ ധൈര്യവുമായിരുന്നു നൽകിക്കൊണ്ടിരുന്നത്. പിന്നീട് അദ്ദേഹത്തോട് കൂടെ പഠിച്ചിരുന്ന വിമർശിച്ചിരുന്ന വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ബിസിനസ്സിൽ അഗംമാവുന്നതിനു വേണ്ടി വരി നിന്നതായിട്ട് ജാക്ക് മാ തന്നെ വിവരിക്കുന്നുണ്ട്.
1972 ൽ ജാക്ക് മാക്ക് 8 വയസ്സ് പ്രായമുള്ളപ്പോഴാണ് അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായ റീചാർഡ് നിക്സൺ ചൈന സന്ദർശനത്തിന്റെ ഭാഗമായി HANGZHOU പട്ടണം സന്ദർശിക്കുന്നത്.
![]() |
Richard Nixon |
ഈ അവസരം മുതലെടുത്തു കൊണ്ട് തന്റെ സ്കൂൾ സമയത്തിനുശേഷം ജാക്ക് മാ അവിടേക്ക് വന്നിരുന്ന ടൂറിസ്റ്റുകൾക്ക് ഒരു ഗൈഡ് ആയി പ്രവർത്തിക്കാൻ തുടങ്ങി. ജാക്ക് മാ ചെറുപ്പത്തിലെ വരുമാനമാർഗ്ഗം ഉണ്ടാക്കാൻ ശ്രദ്ധിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡ് എന്നതിന്റെ ഉദ്ദേശം വെറുമൊരു പണം സമ്പാദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല, അതിലുപരി ഇംഗ്ലീഷ് ഭാഷ പഠിക്കുക എന്ന ലക്ഷ്യമായിരുന്നു. അതിനുവേണ്ടി നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു തന്റെ ഈ സമയം അദ്ദേഹം അതിലൂടെ മുതലെടുത്തു. ടൂർ ഗൈഡായി നിൽക്കുന്ന സമയത്ത് സാഹോദര്യ ബന്ധം പുലർത്തിയ ജാക്ക് മാക്ക് ഒരു സായിപ്പിൽ നിന്നും കാലങ്ങൾക്ക് ശേഷം ഒരു ലെറ്റർ ലഭിക്കാൻ ഇടയായി. അതിൽ ഇങ്ങനെയാണോ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് "ഡിയർ ജാക്ക്" ഇതോടെ മായൂൻ എന്ന നാമം ജാക്ക് മാ എന്ന പേരിൽ ലോകത്ത് അറിയപ്പെട്ടു.
തുടർന്ന് ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം പരിപോഷിപ്പിക്കുന്നതിന് വേണ്ടി നിരവധി സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ, ഒരുപാട് സ്ഥാപനങ്ങളിൽ ജോലിക്കുവേണ്ടി കയറാൻ ശ്രമിച്ചു. എങ്കിലും, പരാജയം തന്നെയാണ് ഏൽക്കേണ്ടി വന്നത്. തുടർന്ന് 1988 ൽ HANGZHOU ലെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. അവിടുന്ന് ബി എ കരസ്ഥമാക്കി HANGZHOU ലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ലഭിച്ചു. എങ്കിലും, അധിക വരുമാനത്തിന് വേണ്ടി സ്വന്തമായുള്ള വഴികൾ കണ്ടുതുടങ്ങി. അതിന് അദ്ദേഹം ഉപയോഗിച്ചത് തന്റെ ഇംഗ്ലീഷ് പരിജ്ഞാനം തന്നെയായിരുന്നു. ഒരു ട്രാൻസിലേറ്ററായി അദ്ദേഹം വർക്ക് ചെയ്തു. ഇതിലൂടെ അദ്ദേഹം ഒരുപാട് കാര്യങ്ങൾ നേടാൻ ശ്രമിച്ചു.
![]() |
Deng Xiaoping |
ഇതിനിടയിലാണ് 1992 Deng Xiaoping എന്ന ലീഡറുടെ പ്രസംഗം കേൾക്കുന്നത്. അതിൽ അദ്ദേഹം പറയുന്നുണ്ട്
മുന്നോട്ടു പോകൂ, രാജ്യത്തെ വികസനത്തിലേക്ക് നയിക്കൂ
ഇത് ജാക്ക് മായെ വല്ലാതെ ആകർഷിച്ചു.
1995 ൽ തന്റെ ട്രാന്സിലേഷന്റെ ഭാഗമായി ആദ്യമായിട്ട് അദ്ദേഹത്തിന് അമേരിക്ക സന്ദർശിക്കാൻ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിനോട് കൂടെയാണ് അമേരിക്കയിൽ അദ്ദേഹം ചെലവഴിച്ചത്. ഈ അവസരം അദ്ദേഹം നല്ലവണ്ണം മുതലെടുത്തു. അദ്ദേഹം ഇന്റർനെറ്റ് പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിൽ നിന്നാണ്. ഇതോടെ അമേരിക്കക്കാരിൽ ഇന്റർനെറ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ ചൈന പിന്നിലാണെന്ന സത്യം ജാക്ക് മാ തിരിച്ചറിഞ്ഞു. അന്ന് ഓൺലൈൻ സാന്നിധ്യം പോലുമില്ലാത്ത രാജ്യമായിരുന്നു ചൈന. അങ്ങനെ അദ്ദേഹം തന്റെ സുഹൃത്തിന്റെ സഹായത്തോടെ 'china yellow page' തുടങ്ങി. ചൈനയിലെ ബിസിനസ് സംരംഭങ്ങളുടെ ഒരു ഡയറക്ടർ ആയിരുന്നു അത്. തുടക്കത്തിൽ 2000 ഡോളറാണ് ജാക്ക് മാ അതിൽ നിക്ഷേപിച്ചതങ്കിലും മൂന്നു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ഡോളറുടെ വരുമാനം കരസ്ഥമാക്കാൻ സാധിച്ചു.
ഫണ്ട് കൂട്ടുക എന്ന ലക്ഷ്യത്തോടെ ചൈന പ്രസിഡണ്ടിനെ ഇതിന്റെ ഭാഗമാക്കാൻ ജാക്ക് മാ ശ്രമിച്ചു. പക്ഷേ ഇത് വലിയൊരു തിരിച്ചടിയായിട്ടായിരുന്നു മാറിയത്. കാരണം, ഈയൊരു പേജിന് മേൽ ധാരാളം നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നു. ഇതോടെ China yellow page ജാക്ക് മാക്ക് പൂട്ടേണ്ടി വന്നു. ചൈനയിലെ ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ വിപ്ലവത്തിന് സർക്കാർ തന്നെ ഒരു വിലങ്ങുതടിയായി മാറിയപ്പോൾ ജാക്ക് മായെ അത് വിഷമിപ്പിച്ചു. ഇതോടെ ബിസിനസ് സംരംഭം ഒഴിവാക്കി സർക്കാർ ജോലിയിലേക്ക് ജാക്ക് മാ പ്രവേശിച്ചു.
നാലുവർഷത്തെ സർക്കാർ ജോലിക്കിടയിൽ അദ്ദേഹം ജെറി യാങ് എന്ന പ്രൊഫഷണലിനെ പരിചയപ്പെടാൻ ഇടവന്നു. പിന്നീട് യാഹൂ ഫൗണ്ടേഷനെ ഒരു ഭാഗമായ ഒരാളായി ലോകം അറിയപ്പെട്ട വ്യക്തി. അദ്ദേഹവും ജാക്ക് മായും ഇന്റർനെറ്റ് സ്വപ്നം കൊണ്ടു നടക്കുന്നവരായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ സഹായത്തോടെ ഈ- കൊമേഴ്സൽ രംഗത്ത് പ്രവർത്ഥിക്കുമ്പോഴുഉള്ള റിസ്ക് കളെക്കുറിച്ച് അദ്ദേഹം പഠിച്ചു. അതിന്റെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ചിന്തിച്ചുതുടങ്ങി. ഈയൊരു സഹായം ഈ- കൊമേഴ്സൽ മേഖലയിൽ ജാക്ക് മാക്ക് വലിയൊരു വിപ്ലവം കുറിക്കാൻ അവസരമൊരുക്കി.
![]() |
Jerry yang |
ആലിബാബയും ജാക്ക് മായും
ഇന്റർനെറ്റ് സാങ്കേതികവിദ്യയിലെ ഭീമൻമാരായ ഗൂഗിളിനെയും യാഹുവിനെയും കടത്തിവെട്ടുന്ന ഓഹരി വിപണി നേട്ടം കൊയ്തെടുക്കാൻ സാധിച്ച ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജാക്ക് മാ. ഇതിലൂടെ ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചൈനക്കാരൻ കൂടിയാണ് ജാക്ക് മാ. ആലിബാബയും 40 കള്ളന്മാരും എന്ന ഒരു ചെറുകഥയിൽ നിന്ന് നായകനായ ആലിബാബയെ മനസ്സിലാക്കിയ ജാക്ക് മാ തന്റെ സംരംഭത്തിനും ആലിബാബ എന്ന നാമകരണം ചെയ്തു.
1999 ൽ തന്റെ 17 സുഹൃത്തുക്കളുടെ നിക്ഷേപങ്ങൾ സമന്വയിപ്പിച്ച ജാക്ക് മാ തന്റെ ആലിബാബ എന്ന സ്വപ്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഇതിന്റെ ആരംഭഘട്ടത്തിൽ പല ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ടിവന്നു. എങ്കിലും, ചെറുപ്പത്തിലെ ധൈര്യം ചോർന്നു പോകാതെ ലയിച്ചിരുന്നു ആ ചോരയിൽ. അതുകൊണ്ടുതന്നെ പാതിവഴിക്ക് ഒഴിവാക്കി പോവാൻ ജാക്ക് മാ തയ്യാറായിരുന്നില്ല. വഴിയേ, 1999 ൽ ഗോൾഡൻ സച്ചസ് (Golden sachs) എന്ന സാമ്പത്തിക സ്ഥാപനം ആലിബാബ എന്ന സംരംഭത്തിലേക്ക് അഞ്ചു മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താൻ തയ്യാറായി വന്നു. അധികം വൈകാതെ തന്നെ സോഫ്റ്റ് ബാങ്കിൽ(Soft bank) ൽ നിന്നും രണ്ട് മില്യൻ ഡോളർ നിക്ഷേപവും ആലിബാബയെ തേടിവന്നു. ഇതോടെ ആലിബാബ എന്ന സംരംഭം ചൈനയുടെ വലിയൊരു നേട്ടമായി മാറി. രണ്ടായിരത്തി മൂന്നിൽ അദ്ദേഹം കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു Taobao. Com എന്ന പേരിൽ ഒരു ഓൺലൈൻ ഓപ്ഷൻ അതിലേക്ക് ലോഗിൻ ചെയ്തു. അതേ സമയത്ത് തന്നെ Tmall. Com എന്ന പേരിൽ ഒരു ഈ -കൊമേഴ്സ്യൽ വേർച്വർ അദ്ദേഹം തുടങ്ങി. ആ കാലത്ത് നിലനിന്നിരുന്ന ebay എന്ന സംരംഭവുമായിട്ടുള്ള മത്സരത്തിന് വേണ്ടിയാണ് അദ്ദേഹം പരിഷ്കാരങ്ങളെ കൊണ്ടുവന്നത്. 2006 ൽ ചൈനയിൽ ebay പരാജയപ്പെട്ടു. ഇതോടെ, ആലിബാബ എന്ന സ്ഥാപനത്തിന്റെ ഡിമാൻഡ് ചൈനയിൽ വർധിച്ചുവന്നു. തുടർന്ന്, 2005 ൽ തന്റെ സുഹൃത്തായിരുന്ന ജെറി യാങ് വഴി യാഹൂ ഗ്രൂപ്പിന്റെ വക ഒരു മില്യൻ ഡോളർ ആലിബാബയെ തേടിവന്നു. ഇതോടെ ആലിബാബ എന്ന സംരംഭം ലോകത്തിലെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ ശ്രദ്ധ ചലിപ്പിക്കുന്ന ഒരു സ്ഥാപനമായി മാറി.
ALI PAY (under the anti financial institution)
ആലിബാബക്കുകീഴിൽ തുടങ്ങി വെച്ചിരുന്ന മൊബൈൽ പെയ്മെന്റ് അപ്ലിക്കേഷനായ ആലി PAY യെ 2011ൽ ജാക്ക് മാ ആലിബാബ യിൽ നിന്നും വേർപ്പെടുത്തികൊണ്ട് ആന്റി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയുണ്ടായി. ഇതിലൂടെ ചൈനയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട് നടത്തിപ്പുകാരായി പിന്നീട് അറിയപ്പെടുകയും ചെയ്തു. ചൈനയിലെ 70 ശതമാനത്തിലധികം പേരും ഉപയോഗിക്കുന്ന മൊബൈൽ പെയ്മെന്റ് ആപ്ലിക്കേഷനായി ALI PAY മാറി. ALI PAY 80 മില്യൺ വ്യാപാരികൾ ഉപയോഗിക്കുന്നുണ്ട്. ALY PAY തുടങ്ങിയതോടെ ജാക്ക് മാ 25 ബില്യൺ ഡോളർ ആസ്തിയോടെ ചൈനയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ചൈനീസ് സർക്കാർ ഈയൊരു സംരംഭത്തെ വേട്ടയാടാൻ കാരണം.
സൂപ്പർ എഴുത്..... great...
ReplyDeleteKeep it up....
Good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood...... masha allah
ReplyDeleteGood.....masha allah
ReplyDeletePoli
ReplyDeleteYour article is bomb !
ReplyDeleteകമ്യൂണിസ്റ്റ് സർക്കാരിൻ്റെ കരങ്ങളിലാവും അവരുടെ നിയന്ത്രണം. അവരുടെ തോഴന്മാരായി നിലകൊള്ളാനാണ് അവരുടെ വിധി. ഇനി നേരെ തിരിച്ചു കമ്യുണിസ്റ്റ് പാർട്ടിയെ ആരെതിർത്തോ അവൻ പിന്നെ പുറം ലോകം കാണില്ല എന്നതാണ് സത്യം.
ReplyDeleteInformative... Inspirational..Topic..
ReplyDeleteCongrats bro...
Super💕
ReplyDelete👍
ReplyDeleteSuper
ReplyDeleteSuper
ReplyDelete👏👏👏👍
ReplyDeleteGood information
ReplyDeleteGood
ReplyDelete👍💕
ReplyDelete