ഇറാൻ: ചെറുത്തുനിൽപ്പിന്റെ ചരിത്രവും വർത്തമാനവും
പാലസ്തീൻ ഇസ്രായേലിന്റെ ഭീകരാക്രമണങ്ങൾക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു അവസരത്തിൽ പലസ്തീനിന് ഉരുക്കുകോട്ട ഒരുക്കി അമേരിക്കയുടെ ഇസ്രായേലിന്റെയും പേടിസ്വപ്നമായ ഇറാൻ.
ചെറുത്തുനിൽപ്പിന്റെ ചരിത്രങ്ങൾ പറയുന്ന ഒരു പുസ്തക പാഠമാണ് ഇറാൻ എന്ന കൊച്ചു രാഷ്ട്രം. ഇറാൻ ഒരുപാട് സാമ്രാജ്യ ശക്തികളുമായി ചെറുത്ത് നിന്ന സംഭവമുണ്ട്. അതിന്റെ ബാക്കിയെന്നോണം അടുത്തിടെ മൂന്നാം ലോകമഹായുദ്ധത്തിന്റെ കാഹളം മുഴങ്ങുമോ എന്ന ഭീതിയിൽ അമേരിക്കയുടെയും ഇറാനിന്റെയും ഇടയിൽ ഉടലെടുത്ത പ്രതികാര വേട്ട ലോക രാഷ്ട്രങ്ങൾ നോക്കുക്കുത്തികളായി കണ്ടുകൊണ്ടിരുന്നിരുന്നു . ആ വീറും വാശിയും ഇസ്രായേലിന്റെ മേലിൽ ഉപയോഗിക്കുമെന്ന് കണ്ടപ്പോൾ അമേരിക്ക തലയൂരുകയായിരുന്നു. ഇറാനിന്റെ ഈ വരവ് അമേരിക്കക്ക് വീണ്ടും ഒരു തിരിച്ചടിയാകുമോ...???.
വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ ഉൽപാദനം തുടങ്ങിയ ആദ്യത്തെ മുസ്ലിം രാജ്യമാണ് ഇറാൻ. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങളുടെ ദൃഷ്ടി ഇറാനിന്റെ എണ്ണ ശേഖരത്തിന്റെ മേൽ പതിഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഇറാനിന്റെ മറ്റു രാഷ്ട്രവുമായിട്ടുള്ള ചെറുത്തുനിൽപ്പിനിക്ക് ഈ എണ്ണ ശേഖരത്തിന് വലിയ പങ്കുണ്ട്. 1908 ൽ ബ്രിട്ടീഷ് കമ്പനിയായ "മസ്ജിദ് സുലൈമാനി" ആണ് ഇറാനിന്റെ എണ്ണ ശേഖരം കണ്ടുപിടിച്ചത്.
ഇറാനിന്റെ എണ്ണ ഖനനം ചെയ്യാനുള്ള ലൈസൻസ് ഈ ബ്രിട്ടീഷ് കമ്പനിക്ക് മാത്രമായിരുന്നു. എന്നാൽ, ഈ സൗഹാർദ്ദം അധികം നിന്നില്ല. ഇറാനിനെ സംബന്ധിച്ചിടത്തോളം ലാഭകരമായ ഒരു സംഭവമായിരുന്നില്ല. ഇതിനെ ചൊല്ലി 'വലിയ രിസാ ഷാ ' 1933 മെയ് 29 ന് ഇവരുമായി പുതിയ കരാർ ഉണ്ടാക്കി. ഇതിലൂടെ ഇറാനിന്റെ മൂലധന കമ്മിക്ക് അറുതി ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും ഇവർ തമ്മിൽ സംഘർഷത്തിലേക്ക് വഴിതെളിയിച്ചു. അതിനുള്ള കാരണം എണ്ണ ശേഖരത്തിന് ഇറാനിനേക്കാളും സാമ്പത്തികലാഭം ബ്രിട്ടീഷ് കമ്പനിക്ക് ആയിരുന്നു. ഇതിനെ തുടർന്ന് നിയമ ജ്ഞാനിയായ റൃ: മുസദ്ദിഖ് എണ്ണയെ ദേശസാൽക്കരണം എന്ന് മുറവിളി കൂട്ടി. തുടർന്ന് പ്രധാനമന്ത്രി 'റസ്മ ആർവരെ' വധിക്കപ്പെടുകയും ചെയ്തു. പിന്നീട് 1951 ഏപ്രിൽ 21ന് മുസദ്ദിഖ് പ്രധാനമന്ത്രി തലപ്പത്ത് വരികയും ഈ ബില്ല് പാർലമെന്റിൽ പാസാക്കുകയും ചെയ്തു.
ഇത് പല സംഘർഷങ്ങളിലേക്ക് വഴി തെളിയിക്കുകയും ചെയ്തു. പിന്നീട് വന്ന ജനറൽ സാഹിദി സമാധാന അന്തരീക്ഷം തീർക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിന്റെ എണ്ണ ശേഖരം ദേശീയ സമ്പത്തായി നിലനിർത്തി വിവരാവകാശം അന്താരാഷ്ട്ര കൺസോർഷ്യത്തിന് നൽകുകയും ചെയ്തു.
രിസാ ഷായുടെ ഭരണകാലത്താണ് യൂറോപ്പിൽ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് (1938-1945), യുദ്ധത്തിൽ ഇറാൻ നിഷ്പക്ഷത പ്രഖ്യാപിച്ചെങ്കിലും സഖ്യ രാഷ്ട്രങ്ങൾ ഇത് അംഗീകരിച്ചില്ല. റഷ്യയെ സംബന്ധിച്ചിടത്തോളം ജർമനി ക്കെതിരെ യുദ്ധസാമഗ്രികളും സഹായങ്ങളും കൊണ്ടുവരുന്നത്തിനുള്ള ഒരു മാർഗമായിരുന്നു ഇറാൻ. 1941 ആഗസ്റ്റ് 25 ന് റഷ്യ വടക്കുനിന്നും ബ്രിട്ടൺ തെക്കുനിന്നും ഇറാനെ ആക്രമിച്ചു. ഇവിടെ പ്രതിരോധിക്കുന്നതിനുള്ള ഹെൽപ്പ് ഇറാനിന് ഇല്ലായിരുന്നു, അതിനാൽ ആയുധം വെച്ച് കീഴടങ്ങുക എന്നതായിരുന്നു രിസാഷായുടെ തീരുമാനം.
തുടർന്ന് പുത്രൻ സ്ഥാനമേൽക്കുകയും രിസാ ഷാ അന്തരിക്കുകയും ചെയ്തു. നാലുവർഷം റഷ്യയുടെയും ബ്രിട്ടണിന്റെയും കീഴിലായിരുന്നു ഇറാൻ, പിന്നീട് 1946 മാർച്ച് 2 ന് ബ്രിട്ടണും അമേരിക്കയും ഇറാനിൽ നിന്ന് പിന്മാറി.പക്ഷേ റഷ്യ പിന്മാറിയില്ല. റഷ്യ വടക്കൻ ഇറാനിലെ എണ്ണ ഖനനത്തിന് അനുമതി തേടിക്കൊണ്ട് ഇറാനിൽ സമ്മർദ്ദം ചെലുത്തി കൊണ്ടേയിരുന്നു. പിന്നെ റഷ്യയ്ക്ക് സമ്മതം നൽകുകയും 1946 ന് റഷ്യ പിന്മാറുകയും ചെയ്തു.
1979 ഏപ്രിൽ ഒന്നിനാണ് ഇറാൻ ഔപചാരികമായി ഇസ്ലാമിക് റിപ്പബ്ലിക് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇറാനിലെ ഇസ്ലാമിക വിപ്ലവം ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചു, ആയത്തുള്ള ഖുമൈനി ഇറാൻ രാജാവായിചക്കെതിരിൽ ശബ്ദിച്ചപ്പോൾ 1963 അദ്ദേഹത്തെ നാടുകടത്തി.
ഇതിനെതിരെ ഇറാനിൽ പ്രക്ഷോഭം കത്തിയാർജിച്ചു. 1978 ഖുമൈനിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇറാൻ രാജവായ്ച്ചക്കെതിരെ നടന്നപ്പോൾ ഇറാഖിന്റെ മേൽ സമ്മർദ്ദം ചെലുത്തി. ഖുമൈനിയെ ബലിഷ്കൃത മാക്കി പിന്നീട് പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിച്ചു. 1979 ഏപ്രിൽ ഒന്നിന് ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് പ്രഖ്യാപിച്ചതിനുശേഷം ഖുമൈനി കൊണ്ടുവന്ന പല നിയമങ്ങൾക്കുമെതിരിൽ ഇറാഖ്,കുർദിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ എതിർത്ത സംഭവങ്ങൾ ഉടലെടുത്തിട്ടുണ്ട്. അതുപോലെ ശാതുൽ അറബ്,ബഹ്റൈൻ പേർഷ്യൻ ഉൾക്കടൽ എന്നിവ സംബന്ധിച്ച് അയൽരാജ്യങ്ങളും ഇറാനും തമ്മിൽ മുമ്പേ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്ക് ഇവർക്കിടയിൽ സംഘർഷം ഉണ്ടാവുകയും പിന്നീട് അയഞ്ഞു പോവുകയും ചെയ്യാറുണ്ട്, എന്നിട്ടും ഇതുവരെയും ഇതിനൊരു പരിഹാരം കണ്ടിട്ടില്ല.ഇസ്ലാമികരാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ ഇതിന് അയൽ രാഷ്ട്രങ്ങളുടെ വീക്ഷണവും ഇസ്ലാമികമായി പ്രവർത്തിക്കേണ്ടതുണ്ട്.
1979 നവംബർ നാലിന് ചില ആളുകൾ ടെഹ്റാനിലെ അമേരിക്കൻ എംബസി കളെ പിടിച്ചുവച്ചു. കാരണം,ചികിത്സയാർത്ഥം അമേരിക്കയിലേക്ക് പോയതായിരുന്നു രിസാ ഷാ, അതുകൊണ്ട് അദ്ദേഹത്തിന് വിട്ടു തരുന്നത് വരെ എംബസികളെ വിട്ടയക്കില്ല എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയുമായി പുതിയ പ്രശ്നത്തിന് തിരികൊളുത്തി.
ഇതുപോലെ അമേരിക്കയുമായി ഇറാൻ ഒരുപാട് ചെറുത്തുനിൽപ്പുകൾ നടത്തിയിട്ടുണ്ട്.
പുതിയ ഒരു പ്രശ്നത്തിന് കഴിഞ്ഞവർഷം വഴിയൊരുക്കിയിരുന്നു. അമേരിക്കയെ ലക്ഷ്യംവെച്ചുള്ള ഇറാനിന്റെ മുൻകഴിഞ്ഞ അക്രമങ്ങൾ അതിന്റെ ആസൂത്രകൻ ആണ് ഖാസിം സുലൈമാനി എന്നാരോപിച്ചു അദ്ദേഹത്തെ അമേരിക്ക ഇറാഖിലെ ബാഗ്ദാദിൽ വെച്ച് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചത്. നീതിമാനായ ഖാംനാഇയെ സ്ഫോടനത്തിൽ വധിക്കാൻ ശ്രമിച്ചപ്പോഴും മിണ്ടാതിരുന്ന ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്.
അതിൽ ഇറാനിന് നഷ്ടമായത് ഇറാൻ റവല്യൂഷണറി ഗാർഡ് വിദേശ ഓപ്പറേഷനുകൾക്ക് ചുക്കാൻപിടിച്ച ഖുദ്സ് സേനയുടെ തലവനായ ഖാസിം സുലൈമാനിയെ ആണ്. ഇറാനിലെ തന്ത്ര തന്തികനായിരുന്നു അദ്ദേഹം. ട്രംപ് സേന ഇറഖിൽ വെച്ച് ഇല്ലാതാക്കിയപ്പോൾ ഇറാനിന് സഹിച്ചില്ല, ഇതിന് അവർ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രധാനമന്ത്രി ഹസൻ റുഹാനി അമേരിക്കയോട് പ്രതികരിച്ചു. പ്രഖ്യാപനവുമായി പള്ളിയുടെ മിനാരത്തിൽ ചുവപ്പു കൊടി നാട്ടി. ചരിത്രം പറയുന്നത് കർബലയിൽ ഇമാം ഹുസൈൻ (റ) കുടുംബംവും മരിച്ചുവീണ സന്ദർഭത്തിലാണ് ആദ്യമായി ചുവപ്പു കൊടി ഇങ്ങനെ മിനാരത്തിൽ നാട്ടുന്നത്.
സുലൈമാനിയെ വധിക്കുന്നതിന് മുൻപ് 2019 ജൂൺ 20ന് അമേരിക്കയുടെ ഡ്രോണിനെ ഇറാൻ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഈ സന്ദർഭത്തിൽ ഇറാൻ പ്രതികരിച്ചത് അതിർത്തി ലംഘനമായിട്ടായിരുന്നു.
ഇറാനിനെതിരെ സമ്മർദ്ദം കൂടുതൽ ചെലുത്തിയത് 2018 ൽ ട്രംപ് അധികാരമേറ്റപ്പോൾ ആയിരുന്നു. അന്ന് മുതൽ ഇറാനെതിരെ നീക്കം തുടങ്ങിയിരുന്നു 2015 അമേരിക്കയുടെ പ്രസിഡണ്ട് ആയിരുന്ന ഒബാമ ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി ട്രംപ് പിന്തിരിഞ്ഞതാണ് സംഘർഷം മൂർച്ഛിക്കാൻ ഇടയായത്. 2020 ജനുവരി 3ൽ അമേരിക്ക ഇറാൻ സൈനിക തലവനായ സുലൈമാനിയെ വധിച്ചതിന് പ്രതികാരമെന്നോണം 2020 ജനുവരി 8 ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളായ അൽ അസദ്, ഇർബിൻ എന്നീ കേന്ദ്രങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തി. അതിലുപരി ഇസ്രായേൽ എന്ന ജൂത രാഷ്ട്രത്തെ ഇല്ലാതാക്കുമെന്നുമുള്ള ഭീഷണിയുടെ സ്വരം അമേരിക്കക്ക് മൗനം പാലിക്കേണ്ടി വന്നു. അമേരിക്ക തിരിച്ചടിച്ചാൽ ആക്രമത്തിന് സൗകര്യം നൽകിയ മധ്യപൗരസ്ഥ ദേശത്തെ അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങൾക്ക് നേരെയാകും ഇറാനിന്റെ തിരിച്ചടി ( ഇസ്രായേൽ, യുഎഇ, ഖുവൈത്ത് ).
ഇപ്പോൾ പലസ്തീനിലെ വിഷയത്തിൽ ഇറാൻ ഇടപെട്ടത് അമേരിക്കക്ക് വലിയൊരു പ്രതിസന്ധി ഉണ്ടാക്കുന്നു . കാരണം, ഇസ്രായേലിന് മേൽ നേരിട്ടുള്ള ഇറാനിന്റെ ആക്രമണം കൂടുതൽ വഷള തരത്തിലേക്ക് ഇസ്രായേലിനെ ചെന്നെത്തിക്കും എന്നതിനാൽ അമേരിക്ക പിന്തിരിഞെക്കാം.
💞💞🔥🔥🔥🔥
ReplyDeleteGood
ReplyDeleteGood
ReplyDelete💕💕
ReplyDelete