മുസ്ലിം സ്പെയിൻ അടയാളപ്പെടുത്തലുക ളും അധഃപതനവും
ചരിത്രത്തിലെ ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച സന്ദർഭത്തിൽ ലോകത്ത് പ്രഭ പരത്തിയത് ഇസ്ലാമിക സ്പെയിനാണ്. സ്പെയിൻ ഉൽപാദിപ്പിച്ച വിജ്ഞാനത്തിന്റെ അരുവികളിൽ ദാഹം ശമിപ്പിക്കാൻ ലോകത്തിന്റെ പല കോണുകളിൽനിന്നും ഒഴുകി എത്തിയിരുന്നു. അന്തുലുസ് എന്നായിരുന്നു മുസ്ലിം ഭരണകാലത്ത് സ്പെയിൻ അറിയപ്പെട്ടത്. വെസ്റ്റേൺ യൂറോപ്പിലെ ഒരു രാജ്യമാണ് സ്പെയിൻ പടിഞ്ഞാറ് ഭാഗം പോർച്ചുഗലുമായും ദക്ഷിണ ഭാഗം ജിബ്രാൾട്ടർ കടലിടുക്കും മൊറോക്കോയുമായും വടക്കുഭാഗം ഫ്രാൻസ് അൻഡോറ കിഴക്ക് ഭാഗം മെഡിറ്റേറിയൻ കടലുമായിട്ടാണ് സ്പെയിൻ അതിർത്തി പങ്കിടുന്നത്. തെക്കൻ സ്പെയിനിൽ നിന്ന് കടലിടുക്ക് വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എത്താം. യൂറോപ്പിന്റെ നവോത്ഥാനത്തിലൂടെ യാണ് ആധുനിക ലോകത്തിന്റെ ഉയർച്ച എന്ന് നമുക്കറിയാം. യൂറോപ്പിലൂടെ യാണ് ലോകം വളർന്നതും പുരോഗതി കൈവരിച്ചതും.
![]() |
SPAIN |
മുസ്‌ലിം സ്പെയിനിലൂടെയാണ് ലോകത്തിന് ഉദയം സംഭവിച്ചത്. അന്ധകാരത്തിന്റെ നെറുകയിൽ കത്തിത്തീർന്നു കൊണ്ടിരുന്ന ലോകത്തെ വിജ്ഞാനത്തിന്റെയും തത്വചിന്തയുടെയും മധ്യകാലം മുഴുവൻ ശാസ്ത്ര സംഭാവന കളിലൂടെയും ഉയർത്തെഴുന്നേൽപ്പിച്ച വിപ്ലവ കാലം.
ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടം (Golden age of Islamic) എന്ന് വിശേഷിപ്പിച്ചിരുന്നത് 800 വർഷം സ്പെയിനിൽ ഭരിച്ചിരുന്ന ഇസ്ലാമിക വിപ്ലവത്തെയാണ് ( AD - 711 to 1494 ).
താബിഈങ്ങളിലെ പ്രമുഖ മതഭക്തനും മൊറോക്കോ ഗവർണറുമായ മൂസ ബ്നു നുസൈറിന്റെ നിർദ്ദേശപ്രകാരം 400 യോദ്ധാക്കൾ നാല് വാഹനങ്ങളിലായി AD -710 (ഹി.91)-ൽ ത്വാലിഖ് ബ്നു മാലിക്കിന്റെ നേതൃത്വത്തിലാണ് ഇസ്ലാമിന്റെ പൊൻ പ്രഭയുമായി സ്പെയിനിൽ ആദ്യമായി എത്തുന്നത്.
അടുത്ത വർഷം തന്നെ കൂടുതൽ സന്നാഹങ്ങളുമായി മൂസായുടെ സേനാനായകനും പിന്നീട് താഞ്ചീറിലെ ഗവർണറും ആയിരുന്ന ത്വാരിഖ് ബ്നു സിയാദ് ബർബറി സ്പെയിനിലേക്ക് നീങ്ങി. 7000 യോദ്ധാക്കളുമായാണ് ത്വാരിഖ് തന്റെ യജ്ഞത്തിന് തുടക്കം കുറിച്ചത്.
AD 710 ൽ ആരംഭിച്ചു AD 1492 ൽ അവസാനിച്ചു. എട്ടു ശതാബ്ദത്തിൽ അധികം നീണ്ടുനിന്ന മുസ്ലിം ഭരണം സ്പെയിനിന്റെ സുവർണ്ണ ദശയായിരുന്നു.
സ്പെയിനിലെ ഇസ്ലാമിക അടയാളപ്പെടുത്തലുകൾ
സ്പെയിനിലെ ചരിത്രം 2000 സംവത്സരം പഴക്കമുള്ളതാണ്. ആ കാലത്തിനിടയിൽ പല ജനവിഭാഗങ്ങളും സ്പെയിനിനെ ഭരിച്ചിട്ടുണ്ട്. കർത്തേ ജിനികളായിരുന്നു തുടക്കം, പിന്നീട് നൂറ്റാണ്ടുകളോളം റോമക്കാരും തുടർന്ന് ഗോത്തുകളും ഭരിച്ചു. ഇവർക്ക് ശേഷമാണ് മുസ്ലിംകളുടെ വരവ്. തുടർന്ന് ക്രൈസ്തവരുടെ ഭരണം വന്നു, ഇന്നും ക്രൈസ്തവരാണ് സ്പെയിൻ ഭരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലൂടെയുള്ള ഭരണങ്ങളിലെല്ലാം മഹത്തായ സംഭാവനകൾ സ്പെയിനിന് ലഭിച്ചിട്ടുണ്ടെങ്കിലും മുസ്ലിം ഭരണകാലത്ത് ഉണ്ടായിരുന്ന ഐശ്വര്യവും സംഭാവനകളും മറ്റാരിൽ നിന്നും ഈ നാടിന് ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ലോകത്തിന് നേതൃത്വവും മാർഗ്ഗദർശനം നൽകിയതും,യൂറോപ്പിൽ വിജ്ഞാനത്തെയും കലകളുടെയും പ്രകാശം പ്രസരിപ്പിച്ചതും മുസ്ലിം സ്പെയിൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ മാത്രമാണ്. മുസ്ലിം സ്പെയിൻ ഒരു കൊച്ചു രാഷ്ട്രം ആയിരുന്നെങ്കിലും വിജ്ഞാനം,കല, സംസ്കാരം,നാഗരികത എന്നിവയിൽ മറ്റു വലിയ രാഷ്ട്രങ്ങളോട് ഒപ്പമോ അതിനു മുകളിലോ ആയിരുന്നു സ്ഥാനം. മതപണ്ഡിതന്മാരിൽ ഇബ്നു ഹസം, ഇബ്നു അബ്ദിൽ ബർറ്, ഇബ്നുൽ അറബി..., തത്വചിന്തകരിൽ ഇബ്നു റുഷ്ദ്, ഇബ്നു തുഫൈൽ,ശാസ്ത്രജ്ഞരിൽ സഹ്റാഹി , ഇബ്നു സഹർ. ചരിത്രകാരന്മാരിൽ ഖത്വീബ് ഇബ്നു അബ്ദിറബ്ബീഹ് .കവികളിൽ ഇബ്നു സൈദൂൻ, ഇബ്നു അമ്മാർ.തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. ലോകത്ത് മാത്രമല്ല അതിനു പുറത്തും വിഖ്യാതരായിരുന്നു ഇവർ. ഇസ്ലാമിക ചരിത്രത്തിൽ ഇറാക്കും,മാവറ അന്നഹ്റും മാത്രമാണ് സ്പെയിനിനോളം ചെറുതായിരിക്കെ ഇത്രയേറെ പ്രതിപാദനരെ സംഭാവന ചെയ്യാൻ കഴിഞ്ഞ രാജ്യം.
വിമാന നിർമാണത്തിന് ലോകത്താദ്യമായി ശ്രമം നടന്നത് ഇസ്ലാമിക സ്പെയിനിലാണ്. അബ്ബാസ് ബ്നു ഫർണാസ് എന്ന ശാസ്ത്രജ്ഞൻ നിർമ്മിച്ച വിമാനം ആകാശത്തേക്ക് അൽപ്പദൂരം ഉയർന്ന് വീണു പോവുകയാണുണ്ടായത്. പ്രതിഭാ ശീലനായ ഒരു ശാസ്ത്രജ്ഞനായിരുന്നു അബ്ബാസ് ബ്നു ഫർണാസ്. അതുപോലെ നിഴലിന്റെ സഹായമില്ലാതെ സമയം അറിയുന്നതിനുള്ള ഉപകരണവും അദ്ദേഹം നിർമ്മിക്കുകയുണ്ടായി. മുവഹിദീങ്ങളുടെ കാലത്ത് സിവില്ലയിൽ ജീവിച്ചിരുന്ന മറ്റൊരു ശാസ്ത്രജ്ഞനാണ് ഇബ്നു അഹം. കൃഷിയിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം. മുസ്ലിം നാടുകളിലെ ജനങ്ങൾക്ക് ന്യൂയോർക്കും യൂറോപ്യൻ പട്ടണങ്ങളും ഇന്ന് എങ്ങനെയാണോ അതുപോലെയായിരുന്നു അന്ന് യൂറോപ്യർക്ക് കൊർദോവ പട്ടണം.
അറുപതിനായിരത്തോളം വരുന്ന ബംഗ്ലാവുകളും, അരമനങ്ങളും,2ലക്ഷം സാധാരണ വീടുകളും നഗരത്തിൽ ഉണ്ടായിരുന്നു. എൺപതിനായിരം കടകളും 3800 പള്ളികളും 7000 കുളി പുരകൾ വേറെയും. പഴയ കാലത്ത് ഇത്രയും വലിയ പട്ടണം സാധാരണയായിരുന്നില്ല.
![]() |
Abbasu ibn firnas (The Islamic scientist of Spain ) |
![]() |
Statue of ibn firnas (outside Baghdad international airport ) |
സ്പെയിനിലെ മുസ്ലിംകളുടെ അധപതനം
മുവഹിദീങ്ങൾക്കു ശേഷം സ്പെയിനിൽ മുസ്ലിംകളുടെ സമ്പൂർണമായ അധപതനം ആരംഭിച്ചു. വടക്കു മുറാബിതുകളോടും മുവഹിദീങ്ങളോടും ഘോരമായ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഖഷ്താലയിലെ ക്രൈസ്തവ ഭരണകൂടം കൂടുതൽ ശക്തി പ്രാപിച്ചു. ഈ ഭരണകൂടത്തോട് സംഘടിച്ചു പോരാടാൻ മുസ്ലിമുകൾക്ക് കഴിയുമായിരുന്നില്ല. സ്പെയിനിൽ ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും ഏറ്റവും വലിയ കേന്ദ്രങ്ങളായിരുന്നു കോർദോവ,സിവില്ല, വലൻസിയ തുടങ്ങിയ വൻ നഗരങ്ങൾ, ഒന്നൊന്നായി മുസ്ലിമുകൾക്ക് നഷ്ടപ്പെടാൻ തുടങ്ങി മുസ്ലിം ഭരണം സ്പെയിനിന്റെ തെക്ക് കിഴക്ക് മൂലയിലെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങി. 7000 ചതുരശ്ര നായികയിലധികം അതിന് വിസ്താരം ഉണ്ടായിരുന്നില്ല. ഗ്രാനഡ യായിരുന്നു അതിന്റെ ആസ്ഥാനം. മാലാഖയും മറിയയും ഏറ്റവും വലിയ തുറമുഖങ്ങളും.
AD 1396 (ഹിജ്‌റ 797) ൽ മുഹമ്മദ് സാബിഅ് ( മുഹമ്മദ് ഏഴാമൻ ), ഇദ്ദേഹത്തിന്റെ കാലത്താണ് സന്തതികൾ ക്കിടയിൽ വലിയ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ ആഭ്യന്തര കലഹങ്ങൾ പൊട്ടിപുറപ്പടൽ കാസ്റ്റൈൽ ഭരണകൂടത്തിന് കടന്നുകയറാൻ അവസരമൊരുക്കുകയായിരുന്നു. പിന്നീട് വന്ന യൂസുഫിന്റെ മൂന്നാമത്തെ മകനായ മുഹമ്മദ് സാമിൻ അൽ ഐസർ (എട്ടാമൻ) AD 1417 (ഹിജ്‌റ 820) ൽ ഭരണം കൈപ്പറ്റി. ഈ സമയത്ത് കുഴപ്പങ്ങൾ കൂടുതൽ വർദ്ധിച്ചു വന്നു.കാസ്റ്റൈൽ രാജാവിൻ്റെ സഹായത്തോടെ AD 1432 യൂസുഫ് നാലാമൻ മുഹമ്മദ് എട്ടാമനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തി. അധികം വൈകാതെ തന്നെ മുഹമ്മദ് എട്ടാമൻ മൂന്നാമതും തിരിച്ചുവന്നു. ഈ സമയത്ത് (AD 1441) ക്രിസ്ത്യൻ ഭരണാധികന്മാർക്കിടയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവസരം ചൂഷണം ചെയ്യാൻ മുഹമ്മദ് എട്ടാമന് സാധിച്ചില്ല. അതിനുശേഷം അധികാര മോഹികളുടെ വർദ്ധനവ് ഇസ്ലാമിക സ്പെയിനിന്റെ അധപതനത്തിന് കാരണമായി.
പതിനഞ്ചാം നൂറ്റാണ്ടിൽ ഗ്രാനഡയിലെ രാജകുടുംബത്തിൽ ആഭ്യന്തരകലാപം ഉടലെടുത്തു. തദ്ഫലമായി മുസ്‌ലിംകളുടെ ശക്തി ക്ഷയിക്കുകയും ക്രൈസ്തവരുടെ മനോധൈര്യം വർദ്ധിക്കുകയും ചെയ്തു .
അബു അബ്ദില്ലയായിരുന്നു ഗ്രാനഡയുടെ അവസാന ഭരണാധികാരി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖഷ്താലയിലെ ക്രൈസ്തവ ഭരണകൂടം ഗ്രാനഡ ഉപരോധിച്ചു ഇതോടെ അദ്ദേഹം കീഴടങ്ങുകയും ഫെർഡിനൻ ചക്രവർത്തി ഗ്രാനഡ കൈമാറി അദ്ദേഹം മൊറോക്കോയിലേക്ക് പോവുകയും ചെയ്തു. ഗ്രാനഡ കൈവശപ്പെടുത്തിയ ക്രൈസ്തവർ സ്പെയിനിലെ മുസ്ലിംകളെ അക്രമിക്കുകയും നിർബന്ധിപ്പിച്ച് കൊണ്ട് മത പരിവർത്തനം നടത്തുകയും ചെയ്തു. അതോടെ ഇസ്ലാമിന്റെ അവസാനത്തെ കണ്ണിയും സ്പെയിനിൽ നിന്നും പിഴുതെറിയപ്പെട്ടു. ക്രിസ്താബ്ദം 1610 ന് ശേഷം ഒരു മുസ്ലിം പോലും അവിടെ അവശേഷിക്കുകയുണ്ടയില്ല മാത്രവുമല്ല സ്പെയിനിലെ ഇസ്ലാമിക പ്രതാപമായ സാംസ്കാരിക മേഖലകൾ തച്ചുടക്കപ്പെടുകയും വൈജ്ഞാനിക ഗ്രന്ഥങ്ങൾ ചുട്ടെരിക്കപെടുകയും ചെയ്തു.
Good
ReplyDelete