ഉസ്മാനിയ സൽത്വനത്തിൻ്റെ സംസ്ഥാപനം
ഉസ്മാനിയ സൽത്വനത്തിൻ്റെ സ്ഥാപകനായി അറിയപ്പെടുന്നത് ഖായി ഗോത്ര തലവനായിരുന്ന അർതുഗ്റുൽ ഗാസിയുടെ പുത്രനായ ഉസ്മാൻ ഖാൻ ആണ്. ക്രി.1288-ൽ അർതുഗ്റുൽ അന്തരിച്ചതിന് ശേഷം പുത്രൻ ഉസ്മാൻ ഖാനാണ് ഖായി ഗോത്രത്തിൻ്റെ തലവനായി തിരഞ്ഞെടുത്തത്. അർതുഗ്റുൽ ഉണ്ടാക്കിയ പ്രതാപങ്ങളെ കാത്തു സൂക്ഷിക്കുന്നതോടപ്പം ഒരാളെ മുന്നിലും തല കുനിക്കില്ല എന്ന നിശ്ചയദാർഢ്യത്തോടെ പോരാട്ടം നടത്തുകയും ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ക്രി.1300-ൽ ഖൂനിയയിലെ സൽജൂഖി ഭരണത്തിനു മംഗോളുകൾ അന്ത്യം കുറിക്കുകയും, സുൽത്താൻ അലാവുദ്ദീൻ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഉസ്മാൻ ഖാൻ ഒരു സ്വതന്ത്രഭരണം സ്ഥാപിക്കുന്നത്. അദ്ദേഹത്തിലേക്ക് ചേർത്തി കൊണ്ടാണ് ഉസ്മാനിയ സൽത്വനത്ത് അറിയപ്പെടുന്നത്.
ഉസ്മാൻ ഖാനിന്ന് മങ്കോകളോടും ബൈസാന്തിയൻ സാമ്രാജ്യത്തോടുമായിരുന്നു നേരിടാൻ ഉണ്ടായിരുന്നത്. ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളോട് പൊരുതുന്നതിൽ തന്ത്രപരമായ നീക്കങ്ങളായിരുന്നു ഉസ്മാൻ മുന്നോട്ടു വച്ചിരുന്നത്. തന്റെ സാമ്രാജ്യവുമായി അതിർത്തിപങ്കിടുന്ന മുസ്ലിം ഭരണകൂടമായ ആലു ഖിർമാനുമായി അദ്ദേഹം സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടില്ല. കാരണം സൽജൂഖി സാമ്രാജ്യത്തിൻ്റെ തകർച്ചക്ക് ശേഷം നിലവിൽ വന്ന ഏറ്റവും ശക്തമായ ഭരണകൂടമായിരുന്നു ആലു ഖിർമാൻ. അതിനാൽ ഉസ്മാന് ഖാൻ സാമ്രാജ്യ വികസന പോരാട്ടങ്ങൾ ബൈസാന്തിയൻ പ്രദേശങ്ങളുടെ നേരെ തിരിച്ചുവിട്ടു .
അറബികളുടെ കാലത്ത് റോമൻ സാമ്രാജ്യം എന്ന പേരിലായിരുന്നു ഇതറിയപെട്ടിരുന്നത്.സൽജൂഖികളുടെ ആദ്യകാലങ്ങളിൽ പോലും ബൈസാന്തിയൻ സാമ്രാജ്യത്തോടായിരുന്നു മുട്ടി നിന്നിരുന്നത്. ബൈസാന്തിയൻ കോട്ട കാവൽക്കാർ ഉസ്മാൻ ഖാൻ്റെ പ്രദേശങ്ങളെ ആക്രമിക്കാറുണ്ടായിരുന്നു .ഈ ആക്രമണങ്ങളും അദ്ദേഹത്തെ അവർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചു. യൂറോപ്യരും ഉസ്മാനികളും തമ്മിൽ ആറു നൂറ്റാണ്ടിലധികം നീണ്ടുനിന്ന യുദ്ധ പരമ്പരകളുടെ തുടക്കമായിരുന്നു ഇത്. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാൻ ബൈസാന്തിയൻ ഭരണാധികാരികൾക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു. ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കിൽ കപ്പം നൽകുക ,അതുമല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാവുക ഇതായിരുന്നു ഉസ്മാൻ ഖാൻ മുന്നോട്ടു വച്ച നിബന്ധനകൾ. ചില രാജാക്കന്മാർ ഇസ്ലാം സ്വീകരിച്ചു സുൽത്വാന്റെ സൈന്യത്തിൽ ചേർന്നു. ചിലർ കപ്പം നൽകാൻ തയ്യാറായി. അവശേഷിച്ചവർ ഉസ്മാനികൾക്കെതിരെ മംഗോളുകളുടെ സഹായം തേടി . ഈ പടയോട്ടത്തിൽ ഏഷ്യാ മൈനറിലെ നിരവധി ബൈസാന്തിയൻ പട്ടണങ്ങളും കോട്ടകളും പിടിച്ചെടുക്കുകയും ചെയ്തു. ചില ബൈസാന്തിയൻ രാജാക്കന്മാർ ഉസ്മാനികൾക്കെതിരിൽ മംഗോളുകളുടെ സഹായം തേടിയിരുന്നെങ്കിലും ഉസ്മാൻ ഖാൻ ഇവർക്കെതിരിൽ മകൻ ഊർഖാൻ്റെ കീഴിലായി വലിയൊരു സന്നാഹത്തെ സജ്ജമാക്കിയിരുന്നു. ഇത് മംഗോളുകളെ പരാജയപ്പെടുത്തി. തുടർന്ന് ഉസ്മാനിയ സൈന്യം ഏഷ്യാമൈനറിലെ പ്രസിദ്ധ ബൈസാന്തിയൻ പട്ടണമായ ബറൂസ ക്രി. 1317 ൽ ഉപരോധിച്ചു. പത്തു വർഷത്തോളം നീണ്ടുനിന്ന ഉപരോധത്തിന് അവസാനം 1326 പട്ടണം ഉസ്മാനികൾക്ക് കീഴടങ്ങി. അവിടുത്തെ ഭരണാധികാരിയായ അഫ്രിനോസ് ഇസ്ലാം സ്വീകരിക്കുകയും പ്രമുഖ ഉസ്മാനിയ സൈന്യാധിപനായി തീരുകയും ചെയ്തു. താമസിയാതെ ഉസ്മാൻ ഖാൻ തൻ്റെ സൽത്വനത്ത് മകൻ ഊർ ഖാനിനെ ഏൽപ്പിച്ചുകൊണ്ട് ഉസ്മാനിയ്യ സാമ്രാജ്യത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു.
നീതിയുക്തമായ ഭരണം
പിതാവിനെ പോലെ വലിയ ധീരതയും പ്രജകളോടുള്ള നീതിപൂർവമായ സ്വഭാവത്തെയും മുറുകെ പിടിച്ചിരുന്നു. സുൽത്താൻ ആയിരുന്നെങ്കിലും ജീവിതത്തിൽ പരിത്യാഗി ആയിരുന്നു ഉസ്മാന് ഖാൻ. യുദ്ധ മുഖങ്ങളിൽ നിന്നും ലഭിച്ച സമ്പത്ത് അനാഥകളുടെയും പാവപ്പെട്ടവരുടെയും വിഹിതം നീക്കിവെച്ച ശേഷമായിരുന്നു യോദ്ധാക്കൾക്കിടയിൽ വിതരണം നടത്തിയിരുന്നത്. ഈ സാമ്രാജ്യ ശക്തിയെ തുർക്കികൾ ഇന്നും സ്മരിച്ചുകൊണ്ടിരിക്കുന്നു. ചക്രവർത്തിമാരുടെ സിംഹാസനാരോഹണ സമയത്ത് ഉസ്മാൻ ഖാനിന്റെ വാൾ എഴുന്നള്ളിച്ചു കൊണ്ടുവരികയും അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾ ചക്രവർത്തിയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് തുർക്കികൾക്കിടയിൽ ഉണ്ടായിരുന്നു.
ഉസ്മാനിയ സൽത്വനത്തിൻ്റെ വ്യാപനവും; സ്വപ്നദർശനവും
മറ്റൊരു സംഭവം എന്നുള്ളത്, ഉസ്മാനിയ സൽത്വനത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു സ്വപ്നദർശനം ഉസ്മാനിനുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഒരു വലിയൊരു വടവൃക്ഷം ശാഖകളോടു കൂടി പ്രത്യക്ഷപ്പെട്ടു അത് വളർന്നു വളർന്നു അതിന്റെ ശാഖകൾ കരയും കടലും മൂടി. അതിന്റെ അടി ഭാഗത്തുനിന്ന് നാലു നദികൾ പ്രവഹിച്ചു. വൃക്ഷത്തിന്റെ ശാഖകൾ നാലു മഹാ പർവ്വതങ്ങൾക്കു മുകളിലായിരുന്നു. ശക്തിയായ ഒരു കാറ്റടിച്ചപ്പോൾ ആ വൃക്ഷത്തിൻ്റെ ഇലകൾ ഒരു മഹാനഗരത്തിൻ്റെ ഭാഗത്തേക്ക് തിരിഞ്ഞു. രണ്ടു സമുദ്രങ്ങളുടെയും രണ്ടു വൻകരകളുടെയും സംഗമ സ്ഥാനത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മോതിരം പോലെയായിരുന്നു ഉണ്ടായിരുന്നത്. ഉസ്മാൻ ആ മോതിരം എടുത്തണിയാൻ ആഗ്രഹിച്ചു. പക്ഷേ അപ്പോഴേക്കും അദ്ദേഹം ഉണർന്നു പോയി. ഉസ്മാൻ ഖാനിന് ഈ സ്വപ്നം ഒരു ശുഭലക്ഷണം മായിതോന്നി. നാലു നദികൾ യൂഫ്രട്ടീസ്, ടൈഗ്രീസ്, നൈൽ,ഡാന്യൂബ്, എന്നിവയും .നാലു പർവ്വതങ്ങൾ തൂർ, ബാൾക്കൻ, ഖാഫ്, അത്ലസ് എന്നിവയും ആണെന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. ഉസ്മാനിൻ്റെ സന്തതികളുടെ കാലത്ത് ഉസ്മാനിയ സാമ്രാജ്യം പ്രസ്തുത നദികളും പർവതങ്ങളും വരെ വികസിപ്പിക്കുകയുണ്ടായി. സ്വപ്നത്തിൽ കണ്ട നഗരം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് കോൺസ്റ്റാന്റിനോപ്പിള്ളയിരുന്നു എന്ന് വ്യാക്യാനിക്കപ്പെട്ടു. പിന്നീട് ഈ സ്വപ്നം സാക്ഷാത്കരിച്ചത് ലോക ചരിത്രത്തിൽ അറിയപ്പെട്ട മുഹമ്മദ് ഫാത്തിഹ് എന്ന ഉസ്മാനികളുടെ തലമുറക്കാരനായിരുന്നു.
KURLUS OSMAN SERIES
ഈ ചരിത്രത്തെ ഉൾപെടുത്തി 2019 നവംബർ 20 ന് diriliş ertuğrul എന്ന സീരിസിന്റെ തുടർച്ചയായി മെറ്റ്‌വിൻ ഗുനായ് സംവിധാനം ചെയ്തുകൊണ്ട് kurlus osman എന്ന തുർക്കിഷ് സീരിസിന് തുടക്കം കുറിച്ചു. ഈ സീരിസിന് ധാരാളം പ്രേഷകർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇന്നും ഈ സീരിസ് എപ്പിസോഡുകളായി ഇറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ലോകത്ത് ഇതിൻ്റെ പ്രേഷകർ വർദ്ധിച്ചതോടെ പല ഭാഷകളിലായി പരിഭാഷപെടുത്തി ഇറങ്ങുന്നുണ്ട്. ചരിത്രത്തിന് ഭംഗം വരാത്ത രീതിയിൽ വളരെ നല്ല രീതിയിലാണ് ഈ സീരിസിൻ്റെ നിർമാണം നടന്നത്. അതുകൊണ്ടു തന്നെ, ഇതിന് പ്രേഷകർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ ഈ സീരിസിന് നല്ല തേരോട്ടമാണ്.
Poli👍👍
ReplyDeleteKeep going 🔥🔥💨
ReplyDeleteCl ചരിത്രത്തിനു ഭാഗം വന്നിട്ടുണ്ടോ എന്ന് താങ്കൾ നോക്കിയിരുന്നോ
ReplyDeleteGood
ReplyDelete